അഭി. കുരിയാക്കോസ് മോര്‍ ദിയസ്‌കോറാസ് തിരുമേനിയെ ഗോള്‍വേ സെന്റ് ജോര്‍ജ് സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേത്യത്വത്തില്‍ സ്വികരണം നല്‍കി

ഗോള്‍വേ: ഗോള്‍വേ സെന്റ് ജോര്‍ജ്ജ് സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധനായ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളില്‍ കാര്‍മ്മികത്വം വഹിക്കുവാനെത്തിച്ചെര്‍ന്ന കുരിയാക്കോസ് മോര്‍ ദിയസ്‌കോററാസ് തിരുമേനിയ്ക്ക് ഇടവക വികാരവികാരിമാരുടെയും പള്ളി ഭാരവാഹികളുടെയും, നേത്യത്വത്തില്‍ ഷാനോണ്‍ എയര്‍പോര്‍ട്ടില്‍ വച്ച് സ്വികരണം നല്‍കി.

വൈകുന്നേരം ഇടവകയിലെത്തിച്ചേരുന്ന അഭി. തിരുമേനിയെ ഇടവക വികാരിമാരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ പള്ളിയിലേക്ക് സ്വീകരിച്ച് ആനയിക്കുന്നതും, തുടര്‍ന്ന് പെരുന്നാള്‍ ശുശ്രുഷകള്‍ നടത്തപ്പെടുന്നതുമായിരിക്കും.
പെരുന്നാള്‍ ശുശ്രുഷകളിലേയ്ക്കും, അഭി. തിരുമേനിയുടെ സ്വികരണ പരിപാടിയിലേയ്ക്കും അയര്‍ലണ്ടിലെ മുഴുവന്‍ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബോബി മാണി (ട്രസ്റ്റി) 0894468754
ജോ മാത്യു(സെക്രട്ടറി ) 0870931466

Share this news

Leave a Reply

%d bloggers like this: