ബ്രസ്റ്റ് കാന്‍സര്‍ സ്ഥിതീകരിക്കാന്‍ പുതിയ സംവിധാനം ഒരുങ്ങി: കണ്ടെത്തലില്‍ ഇന്ത്യന്‍ ഗവേഷകര്‍ക്കും പങ്ക്…

അയര്‍ലന്‍ഡ്: വെള്ളത്തിനടിയില്‍ വസ്തുക്കളുടെ ഘടന മനസ്സിലാക്കുന്ന സംവിധാനം ബ്രെസ്‌റ് കാന്‍സര്‍ കണ്ടു പിടിക്കാനും ഉപയോഗിക്കാമെന്ന് ഒരു കൂട്ടം ഐറിഷ് ഇന്ത്യന്‍ ഗവേഷക സംഘം കണ്ടെത്തി. കണ്ടെത്തലില്‍ എന്‍ജിനീയര്‍മാര്‍, ഗണിത ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ സംഘം ശാസ്ത്രീയരായ ബ്രെസ്റ്റ് ഇമേജ് സ്‌ക്രീനിങ് വഴി ബ്രെസ്റ്റ് കാന്‍സര്‍ സെല്ലുകളെ വ്യക്തമായി മനസിലാക്കാന്‍ കഴിയുമെന്ന് വിലയിരുത്തി.

ഈ സംവിധാനം വെള്ളത്തിനടിയിലെ പൈപ്പ് ലൈന്‍, ബ്രിഡ്ജ്, തൂണുകളുടെ അടിവശം എന്നിവയുടെ പ്രതല ഘടന വ്യക്തമാക്കാനാണ് ഉപയോഗിച്ചിരുന്നത്. ‘പ്ലോസ് വണ്‍’ എന്ന ശാസ്ത്ര ജേണലിലാണ് ഈ പുതിയ കണ്ടുപിടുത്തതിന്റെ വിഷാദംശം ഉള്‍പ്പെടുത്തിയത്. നിലവില്‍ ബ്ലൂം റിച്ചാര്‍ഡ്‌സണ്‍ ഗ്രേഡിംഗ് സംവിധാനം ഉപയോഗിച്ചാണ് ബ്രസ്റ്റ് കാന്‍സര്‍ കണ്ടെത്തുന്നത്. ഒരു സാമ്പിളില്‍ തന്നെ വ്യത്യസ്ത ഗ്രേഡുകളാണ് വിവിധ ഡോക്ടര്‍മാര്‍ രേഖപ്പെടുത്താറുള്ളത്.

പാത്തോളജിസ്റ്റുകള്‍ ഉപയോഗിക്കുന്ന ഇമേജ് പ്രോസസിംഗ് ഹൈ ഗ്രേഡ് കാന്‍സറിനെ കണ്ടെത്താന്‍ ബുദ്ധിമുട്ടാറുണ്ട്. കാരണം കോശങ്ങളുടെ കൂട്ടത്തോടെയുള്ള യൂണിറ്റില്‍ നിന്നും രോഗം ബാധിച്ച കോശങ്ങളെ തിരിച്ചറിയുക പ്രയാസമാണ്. ഇത്തരം സാഹചര്യത്തില്‍ പുതിയ കണ്ടെത്തല്‍ ആശാവഹമാണെന്നു ട്രിനിറ്റി കോളേജ് പ്രൊഫസ്സര്‍ ആയ ബിദിശ ഘോഷ് വിലയിരുത്തുന്നു.

വിശാലവും വ്യക്തവുമായ ഇമേജുകളായിരിക്കും പുതിയ സംവിധാനം വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ വെള്ളൂര്‍ മെഡിക്കല്‍ കോളേജ്, ട്രാന്‍സ്ഫ്യുഷന്‍ മേധാവി പ്രൊഫസ്സര്‍ ജോയ് ജോണ്‍ മാമനും ഈ കണ്ടെത്തല്‍ (ഓട്ടോമാറ്റിക് ബ്രെസ്റ്റ് ഇമേജ്) ഒരു സന്തോഷവാര്‍ത്ത ആണെന്ന് അറിയിച്ചു. അദ്ദേഹവും കണ്ടെത്തലിന്റെ ഭാഗമായിരുന്നു. ഐറിഷ് കാന്‍സര്‍ സൊസൈറ്റിയും ബ്രസ്റ്റ് കാന്‍സര്‍ ഫണ്ടിങ്ങിനായി ‘പിങ്ക് ഇവന്റ് സംഘടിപ്പിച്ചിരുന്നു’.

എ എം

Share this news

Leave a Reply

%d bloggers like this: