ഐറിഷ് ഹോസ്പിറ്റലില്‍ രോഗികളുടെ ന്യൂട്രിഷ്യന്‍ ലെവല്‍ ഉയര്‍ത്തണമെന്ന് ഹിക്ക:

അയര്‍ലന്‍ഡ്: ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ആരോഗ്യനിലയില്‍ ശ്രദ്ധ ചെലുത്തണമെന്ന് ഹെല്‍ത്ത് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ക്വളിറ്റി അതോറിറ്റി (ഹിക്ക) ആശുപത്രി അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പല ആശുപത്രികളും രോഗികളുടെ ഭക്ഷണ കാര്യത്തില്‍ അശ്രദ്ധ കാണിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ പരാമര്‍ശം. താല, ലീമെറിക്ക്, ബ്യുമോണ്ട് ഹോസ്പിറ്റലിലെത്തിയ ആരോഗ്യ വകുപ്പ് സംഘം രോഗികളോട് സംസാരിച്ചപ്പോഴാണ് ഈ കാര്യം ശ്രദ്ധയില്‍ പെട്ടത്.

ചികിത്സയിലുള്ള പലര്‍ക്കും ന്യുട്രീഷ്യസ് ഫുഡ് ലഭിക്കുന്നില്ല എന്ന് ഹിക്ക ഉദ്യോഗസ്ഥര്‍ മനസ്സിലാക്കി. ഇത് പരിഹരിക്കാത്ത ആശുപത്രികള്‍ക്ക് നോട്ടീസ് നല്‍കാരനും തീരുമാനിച്ചു. ഐറിഷ് കൗണ്ടികളില്‍ ഇടയ്ക്കിടെ ഹിക്ക പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്താറുണ്ട്.  രണ്ട് മാസങ്ങള്‍ക്കു മുന്‍പ് മായോ കൗണ്ടിയില്‍ ഒരു ആശുപത്രിക്കു വൃത്തിഹീനമായ സാഹചര്യം ശ്രദ്ധയില്‍പെട്ടതിനാല്‍ നിയമ നടപടി സ്വീകരിച്ചിരുന്നു.

രോഗികളുടെ സുരക്ഷ, ആശുപത്രി സൗകര്യങ്ങള്‍, ആശുപത്രി അധികൃതര്‍ക്ക് രോഗികളോടുള്ള സമീപനം എന്നീ കാര്യങ്ങളിലും ഈ ഏജന്‍സി ഇടപെടാറുണ്ട്. അയര്‍ലണ്ടില്‍ ആരോഗ്യ മേഖല ഇനിയും വികസിതമാകേണ്ടതിന്റെ ആവശ്യകത ഹിക്ക ചൂണ്ടിക്കാട്ടുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: