യു എസ് പ്രതിനിധി സഭയിലേക്ക് മത്സരിച്ച് പ്രമീള ജയപാലന്‍

സിയാറ്റിലില്‍ നിന്ന് യു എസ് തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് പ്രമീള ജയപാലന്‍. സ്ത്രീകളുടെയും ന്യുനപക്ഷത്തിന്റെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രമീള ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാണ്.

കേരളത്തില്‍ വേരുകളുള്ള പ്രമീള ജയപാലന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ പഠനത്തിനായാണ് അമേരിക്കയില്‍ എത്തിയത്. പിന്നീട് അവര്‍ മടങ്ങിയില്ല. ഇന്ന് അമേരിക്കയിലെ ഏഷ്യന്‍ വംശജരായ രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖയാണ് പ്രമീള.

ജനകീയ പ്രശ്‌നങ്ങളില്‍ ശ്രദ്ധവയ്ക്കുന്ന പ്രമീള അമേരിക്കയിലെ പരസ്പര വിരുദ്ധതയെ മാറ്റിയെടുക്കണമെന്ന് പറയുന്നു. “കറുത്തവരോടും , മുസ്ലീങ്ങളോടും, ഏഷ്യന്‍ വംശജരോടും വംശീയ വിദ്വേഷം നിലനില്‍ക്കുന്ന നാടാണ് അമേരിക്ക; ഇത് മാറ്റിയെടുക്കണം.” അവര്‍ പറയുന്നു. കൂടാതെ സാമ്പത്തീക രംഗത്തെ മാറ്റം, വോട്ടവകാശങ്ങള്‍, മിനിമം വേതനം, തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യക്തമായ അഭിപ്രായം ഉള്ള ആളാണ് പ്രമീള. സാമ്പത്തീക നിര്‍ജീവത്വവും, കോര്‍പ്പറേറ്റുകളുടെ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന നടപടികളും മാറണമെന്നും പ്രമീള ആഗ്രഹിക്കുന്നു.

പ്രൈമറി കോക്കസില്‍ മികച്ച വിജയം നേടിയ പ്രമീള തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. ” ഞങ്ങള്‍ ജനങ്ങള്‍ക്ക് ഒപ്പമുണ്ട്. ജനങ്ങളുടെ സ്വരം കോണ്‍ഗ്രസ്സില്‍ മുഴക്കണമെന്ന ആഗ്രഹമാണ് ഞങ്ങള്‍ക്ക് ഉള്ളത്.” – പ്രമീള വ്യക്തമാക്കി.

 
എ എം

Share this news

Leave a Reply

%d bloggers like this: