ബാഹുബലി 2 ന്റെ വിശേഷങ്ങളുമായി 360 ഡിഗ്രി വെര്‍ച്വല്‍ റിയാലിറ്റി വീഡിയോ

ബാഹുബലിയുടെ ലൊക്കേഷന്‍ കാഴ്ചകള്‍ പങ്ക് വയ്ക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി വീഡിയോ തരംഗമാകുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി പല ഭാഷകളിലായി വാരി കൂട്ടിയത് കോടികളാണ്. ചിത്രത്തിന്റെ രണ്ടാമത്തെ ഭാഗത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. ബാഹുബലി ദ് കണ്‍ക്ലൂഷന്‍ അടുത്ത ഏപ്രിലിലാണ് റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ പ്രമോഷനില്‍ ഇപ്പോഴേ മികച്ച ശ്രദ്ധ ചെലുത്തിയിരിക്കുകയാണ് രാജമൗലിയും സംഘവും. പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് രണ്ടാമത്തെ ഭാഗത്തിന്റെ പ്രമോഷണല്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്. മഹിഷ്മതിയിലെ കൊട്ടാരത്തിന്റെ 360 ഡിഗ്രിയിലുള്ള കാഴ്ചയിലേക്ക് പ്രേക്ഷകരെ സ്വീകരിക്കുന്നത് സംവിധായകന്‍ രാജമൗലി തന്നെയാണ്.

ആദ്യമായാണ് ഒരു ചിത്രത്തിന്റെ പ്രമോഷന് വേണ്ടി വെര്‍ച്വല്‍ റിയാലിറ്റി 360 ഡിഗ്രി വീഡിയോ തയ്യാറാക്കുന്നത്. കാഴ്ചക്കാരന് യഥേഷ്ട്ടം സ്‌ക്രീനിലെ നാവിഗേഷന്‍ ക്ലിക്ക് ചെയ്ത് ലൊക്കേഷന്‍ കാഴ്ചകള്‍ ആസ്വദിക്കാവുന്നതാണ്.

എ എം

Share this news

Leave a Reply

%d bloggers like this: