യുഎന്‍ ന്റെ മനുഷ്യാവകാശ കൗണ്‍സില്‍ തെരെഞ്ഞെടുപ്പില്‍ റഷ്യക്ക് പരാജയം

ന്യുയോര്‍ക്ക് : ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ റഷ്യക്ക് തിരിച്ചടി. കൗണ്‍സിലിലേക്ക് രണ്ടാം വട്ടവും എത്താനുള്ള റഷ്യയുടെ ശ്രമം പരാജയപ്പെട്ടു. കിഴക്കന്‍ യൂറോപ്പ് പ്രാതിനിധ്യത്തിനുള്ള വോട്ടെടുപ്പില്‍ റഷ്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

193 അംഗ കൗണ്‍സിലില്‍ നടന്ന രഹസ്യവോട്ടെടുപ്പില്‍ റഷ്യക്ക് 112 വോട്ടുകളാണ് ലഭിച്ചത്. 144 വോട്ടുകള്‍ വീതം നേടിയ ക്രൊയേഷ്യയുമാണ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കൗണ്‍സിലിലേക്ക് കടുത്ത മത്സരമാണ് നടന്നതെന്നും നേരിയ വ്യത്യാസത്തിന് പരാജയപ്പെട്ടതായും യുഎന്‍ ലെ റഷ്യന്‍ അംബാസിഡര്‍ വിറ്റ്ലി ചാര്‍കിന്‍ പറഞ്ഞു. അടുത്ത തവണ കൗണ്‍സിലില്‍ തിരിച്ചെത്താനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

സിറിയയിലെ മനുഷ്യാവകാശ ലംഘനം ചൂണ്ടികാട്ടി റഷ്യയെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ആഭ്യന്തര യുദ്ധം നടക്കുന്ന സിറിയയില്‍ അസദ് ഭരണ കൂടത്തിണന് സര്‍വ പിന്തുണയും നല്‍കുന്ന റഷ്യയെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തരുതെന്നായിരുന്നു ഇവരുടെ ആവശ്യം.

റഷ്യയുടെ കൗണ്‍സില്‍ അഗത്വം ഡിസംബര്‍ 31 ന് അവസാനിക്കുകയാണ്. റഷ്യക്ക് പുറമെ ഗോട്ടിമാലയാണ് വോട്ടെടുപ്പിലൂടെ പുറത്തായ മറ്റൊരു രാജ്യം. അമേരിക്ക, ഈജിപ്റ്റ്, റുവാണ്ട, ടുണീഷ്യ, ഇറാഖ്, ജപ്പാന്‍, ബ്രിട്ടന്‍, സൗദി അറേബ്യാ, ചൈന, ദക്ഷിണാഫ്രിക്ക, എന്നീ രാജ്യങ്ങള്‍ കൗണ്‍സിലില്‍ ഉണ്ട്. അതേസമയം കൗണ്‍സിലില്‍ അംഗമായ ഇന്ത്യയുടെ കാലാവധി 2017 ല്‍ അവസാനിക്കും.

 

 
എ എം

Share this news

Leave a Reply

%d bloggers like this: