അയര്‍ലണ്ടില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന് യൂറോപ്യന്‍ കമ്മീഷന്‍

അയര്‍ലണ്ടില്‍ വര്‍ഷം തോറും 1.7 മില്യണ്‍ യൂറോയുടെ സംഘടിത കുറ്റകൃത്യങ്ങള്‍ നടക്കുന്നതായി യൂറോപ്യന്‍ കമ്മീഷന്റെ ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഗാര്‍ഡകള്‍ക്കു വേണ്ടി ഐറിഷ് ഗവണ്‍മെന്റ് പ്രതിവര്‍ഷം ചെലവാക്കുന്നത് 1.4 മില്യണ്‍ യൂറോ മാത്രമാണ്. ഈ കണക്കുകള്‍ മാത്രം മതിയാകും രാജ്യത്ത് നടക്കുന്ന സംഘടിത കുറ്റകൃത്യങ്ങളുടെ ഭീകരത മനസ്സിലാക്കാന്‍. ഭീകരതക്കെതിരെ പോരാടാനുള്ള യൂറോപ്യന്‍ യൂണിയന്റെ ട്രാന്‍സ് ക്രൈം എന്ന പ്രോജക്ടിന്റെ ഭാഗമായാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

മയക്ക് മരുന്ന് കടത്തല്‍, അനധികൃത സിഗരറ്റ് വ്യവസായം, കള്ളനോട്ട് അച്ചടി, കാര്‍ഗോ മോഷണം, വിവിധ തരത്തിലുള്ള തട്ടിപ്പുകള്‍ തുടങ്ങിയവയാണ് അയര്‍ലണ്ടിലെ പ്രധാന സംഘടിത കുറ്റകൃത്യങ്ങള്‍. ഇതിന് ചുക്കാന്‍ പിടിക്കുന്നത് ഐറിഷ്, ബ്രിട്ടീഷ്, ചൈനീസ് സംഘങ്ങളാണ്. ഇവര്‍ക്ക് പുറമെ ബള്‍ഗേറിയ, ലിത്വനിയ, റൊമാനിയ, റഷ്യ, ജോര്‍ജിയ, തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളും വ്യാപകമാണ്. സ്പെയ്ന്‍, ബ്രിട്ടന്‍, നെതര്‍ലാന്റ് എന്നിവിടങ്ങളിലെ സംഘങ്ങളുമായി ചേര്‍ന്നാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

ആഗോളതലത്തില്‍ മയക്ക് മരുന്ന് കടത്തലില്‍ അയര്‍ലന്റിനും സ്ഥാനമുണ്ട്. രാജ്യത്തിനകത്തെ ഉപയോഗത്തെക്കാള്‍ യുകെ, യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കടത്തലാണ് അധികവും. വിയറ്റ്നാം കമ്പോഡിയന്‍ സംഘങ്ങളുടെ നേതൃത്വത്തില്‍ വലിയ തോതിലുള്ള കഞ്ചാവ് കൃഷിയും രാജ്യത്ത് നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കൃതൃമപ്രകാശ സാനിധ്യത്തില്‍ വീടുകളില്‍ തന്നെ ഇവ വളര്‍ത്തുന്നുണ്ട്. വര്‍ഷം തോറും 47 മില്യണ്‍ യൂറോയുടെ കച്ചവടമാണ് ഇതിലൂടെ നടക്കുന്നത്. കൊക്കെയ്ന്‍, ഹെറോയിന്‍ മാര്‍ക്കറ്റുകളിലൂടെ 100 മില്യണ്‍ യൂറോയുടെ കച്ചവടവും നടക്കുന്നു. തെരുവുകളില്‍ അധിക വില ഇടാക്കിയാണ് ഇവ എത്തിക്കുന്നത്.

വര്‍ഷം തോറും 277 മില്യണ്‍ യൂറോയുടെ അനധികൃത സിഗരറ്റ് കച്ചവടവും നടക്കുന്നുണ്ട്. വാറ്റ്, തീരുവ ഇവ വെട്ടിച്ചാണ് സിഗരറ്റ് വില്പന നടത്തുന്നത്. ഈ കുറ്റകൃത്യങ്ങള്‍ കൂടാതെ 111 മില്യണ്‍ യൂറോയുടെ കൃതൃമ സോഫ്റ്റ്വെയറുകളും, 86 മില്യണ്‍ യൂറോയുടെ വ്യാജ മരുന്നുകളും, 190 മില്യണ്‍ യൂറോയുടെ അനധികൃത ഇന്ധന വില്പനയും അയര്‍ലണ്ടില്‍ വര്‍ഷം തോറും നടക്കുന്നുണ്ട്.

 
എ എം

Share this news

Leave a Reply

%d bloggers like this: