ഇലട്രിക്ക് വാഹനങ്ങള്‍ വിപണിയിലിറക്കാന്‍ ലക്ഷ്യമിട്ടു അയര്‍ലന്‍ഡ്

ഡബ്ലിന്‍: റോഡുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കാന്‍ ഐറിഷ് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കുന്നു. 2020 ആകുമ്പോഴേക്കും 50,000 വാഹനങ്ങള്‍ ഉപയോഗത്തില്‍ ഉണ്ടാകുമെന്നാണ് നിഗമനം. അയര്‍ലണ്ടില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കു 10,000 യൂറോ സാമ്പത്തിക സഹായം ചെയ്യുന്ന സര്‍ക്കാര്‍, ഇത്തരം വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കാനുള്ള ഒരുക്കത്തിലാണ്.

കഴിഞ്ഞ വര്‍ഷം 555 ഗ്രാന്റുകള്‍ നല്‍കിയപ്പോള്‍ 572 വാഹനങ്ങള്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. രാജ്യത്തെ ഊര്‍ജ്ജ ക്ഷമത പദ്ധതിയുടെ ഭാഗമായിട്ടാണ് 2020 ആകുമ്പോഴേക്കും ഗതാഗതത്തിനു ഇലട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ ഉള്ള നിര്‍ദ്ദേശമുള്ളതു. ട്രാന്‍സ്സ്‌പോര്‍ട്ട് മിനിസ്റ്റര്‍ ഷെയ്ന്‍ റോസ്, പരിസ്ഥിതി മന്ത്രി ടെന്നീസ് നോട്ടന്‍ എന്നിവരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

മലിനീകരണം നിയന്ത്രിക്കാന്‍ കാലാവസ്ഥാ വ്യതിയാന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച അയര്‍ലന്‍ഡ് ഇതിനൊരു പരിഹാരമായിട്ടാണ് ഇലക്ട്രിക്ക് വാഹനങ്ങളെ കാണുന്നത്. പൊതു ഗതാഗത വാഹനങ്ങളും പതുക്കെ ഇലക്ട്രിസിറ്റിയില്‍ ഉപയോഗിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. വാഹന കമ്പനികള്‍ ഇലക്ട്രിക്ക് വാഹന ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ വിലയില്‍ ഇത് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്.

 

എ എം

 

Share this news

Leave a Reply

%d bloggers like this: