രാത്രി കാലങ്ങളില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കാഴ്ച നഷ്ടപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: രാത്രി കാലങ്ങളിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുത്തുന്നതായി അനുഭവസ്ഥര്‍ പറയുന്നു. ട്രാന്‍സിയന്റ് സ്മാര്‍ട്ട് ഫോണ്‍ ബ്ലൈന്‍ഡ്നസ്സ് എന്നറിയപ്പെടുന്ന ഈ കാഴ്ചക്കുറവ് 5 മിനിറ്റോ അതില്‍ കൂടുതലോ ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്. രാത്രികാലങ്ങളില്‍ കുറച്ചു സമയത്തേക്ക് കാഴ്ച നഷ്ടപ്പെടുന്ന സംഭവങ്ങള്‍ അയര്‍ലണ്ടില്‍ ഇപ്പോള്‍ സ്ഥിരമായി റിപ്പോട്ട് ചെയ്യപ്പെടുന്നുണ്ട്.

ന്യു ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കാഴ്ച ശക്തിക്കു കാരണമാകുന്നുണ്ടെന്ന് വ്യക്തമാക്കുന്നു. മുറിയില്‍ ഇരുട്ട് ഉള്ള സമയങ്ങളില്‍ ലൈറ്റ് വരുമ്പോഴും ഈ പ്രതിഭാസം ഉണ്ടാവാറുണ്ട്. ഫോണിലെ ശോഭയുള്ള വെളിച്ചം രണ്ടു കണ്ണുകളും ഒരു പോലെ സ്വീകരിക്കാത്തതാണ് താത്കാലികമായി ഇങ്ങനെ സംഭവിക്കാന്‍ കാരണം. പ്രകാശമുള്ള സമയങ്ങളില്‍ ഒരു കണ്ണ് അടച്ചു വച്ച്, മറ്റേ കണ്ണ് തുറക്കുമ്പോഴും താത്കാലിക അന്ധത ഉണ്ടാവാറുണ്ട്. ബ്രൈറ്റ്‌നസ്സ് കൂടുതലാക്കി ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ആണ് ഈ പ്രശ്‌നം കൂടുതലായി ഉണ്ടാകുന്നതു എന്ന് ഡോക്റ്റര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: