ചര്‍ച്ചകള്‍ ഫലം കണ്ടു ; ഗാര്‍ഡ സമരം പിന്‍വലിച്ചു

ഇന്നലെ നടന്ന നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ന് നടത്താനിരുന്ന ഗാര്‍ഡകളുടെ സമരം പിന്‍വലിക്കുന്നതായി അസോസിയേഷന്‍ ഓഫ് ഗാര്‍ഡ സെര്‍ജെന്റ്‌സ് (AGSI), ഗാര്‍ഡ റെപ്രസെന്റേറ്റിവ് അസോസിയേഷന്‍ (GRA) എന്നീ സംഘടനകള്‍ അറിയിച്ചു. ഈ സംഘടനകള്‍ മുന്നോട്ട് വെച്ച പുതിയ ശമ്പള സ്‌കീം ഗവണ്‍മെന്റ്അംഗീകരിക്കാന്‍ തയാറായതോടെയാണ് ആശങ്കകള്‍ വഴി മാറിയത്. നേരത്തെ ഗവണ്‍മെന്റ് മുന്നോട്ട് വെച്ച 30 മില്യണ്‍ യൂറോയുടെ പാക്കേജ് ജിആര്‍എ നിരാകരിച്ചിരുന്നു.

ഗവണ്‍മെന്റ്റിന്റെ പുതിയ പ്രൊപ്പോസല്‍ അഗീകരിച്ച് പണിമുടക്ക് മാറ്റിവയ്ക്കുന്നതായും എല്ലാ പോലീസ് ഉദ്യോഗസ്ഥരും വെള്ളിയാഴ്ച ജോലിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയതായും ജിആര്‍എ വക്താവ് പാട്ട് എന്നീസ് അറിയിച്ചു. വര്‍ഷാന്ത്യഅവധികള്‍ക്ക് ഓരോ ദിവസവും 15 യൂറോ വീതവും, റെന്റ്റ് അലോവന്‍സ് ഇനത്തില്‍ കൂടുതല്‍ തുക നല്‍കാനും ലേബര്‍ കോര്‍ട്ട് ഉത്തരവിട്ടിട്ടുണ്ട്.

റാങ്ക്&ഫയല്‍ ഓര്‍ഗനൈസേഷന്റെ 10,500 അംഗങ്ങളും ലെ 2,000 ഉയര്‍ന്ന ഉദ്യോഗസ്ഥരുമടക്കമാണ് ഇന്ന് പണിമുടക്കാന്‍ തീരുമാനിച്ചിരുന്നത്. പണിമുടക്ക് മാറ്റിവെച്ചതിനാല്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: