കേരള ഹൈക്കോടതിയ്ക്ക് വജ്ര ജൂബിലി പ്രണാമമായി ‘നീതി ദീപ്തിയില്‍’ എന്ന ഗാനം പുറത്തിറങ്ങി

നീതി നിര്‍വ്വഹണത്തില്‍ അറുപതാണ്ടുകള്‍ തികയ്ക്കുന്ന കേരള ഹൈക്കോടതിയ്ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് അഭിഭാഷകരുടെ നേതൃത്വത്തില്‍ ‘നീതി ദീപ്തിയില്‍’ എന്ന ഗാനം പുറത്തിറക്കി. അഡ്വ. സുഭാഷ് ചന്ദ് ന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അഡ്വ. കെ ടി ശ്യാം കുമാര്‍ ആണ്.

ഇന്ത്യന്‍ നീതിന്യായ സംവിധാനത്തില്‍ കേരള ഹൈക്കോടതി നല്‍കിയ സംഭാവനകള്‍ വലുതാണ്. എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങള്‍ക്കും വേഗത്തിലും സുതാര്യതയോടും കൂടെ നീതി ഉറപ്പാക്കുന്നതിന് നമ്മുടെ നീതിപീഠം പ്രതിജ്ഞാബദ്ധതയോടുകൂടെ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വരുന്നു. ഇതിനെ പ്രകീര്‍ത്തിക്കുന്നതാണ് ‘നീതി ദീപ്തിയില്‍’ എന്ന ഗാനം.

സിനിമ പിന്നണി ഗായകനായ അഡ്വ. റെജു ജോസഫും, അഡ്വ. ടി കെ വിപിന്‍ ദാസും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ക്ലാസ്മേറ്റ്‌സ് എന്ന ചിത്രത്തിലെ ‘കാറ്റാടി തണലും’ എന്ന ഗാനത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് അഡ്വ. റെജു ജോസഫ്. തന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ സാരംഗി സ്റ്റുഡിയോയില്‍ തന്നെയാണ് ഗാനത്തിന്റെ റിക്കോര്‍ഡിങ്ങും എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നത്.


എ എം

Share this news

Leave a Reply

%d bloggers like this: