ഗര്‍ഭാവസ്ഥയില്‍ കൊല്ലപ്പെട്ട ശിശുമൃതദേഹം അള്‍ത്താരയില്‍ കിടത്തി പുരോഹിതന്റെ പ്രസംഗം

വാഷിംഗ്ടണ്‍ : നശിപ്പിച്ച ഭ്രുണവുമായി അള്‍ത്താരയിലെത്തി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യാന്‍ വൈദികന്റെ ആഹ്വാനം. തെരെഞ്ഞെടുപ്പില്‍ ഭ്രുണഹത്യ ആയുധമാക്കാന്‍ നശിപ്പിച്ച ഭ്രുണം പള്ളിയുടെ അള്‍ത്താരയില്‍ കിടത്തിയ വൈദികന്‍ ഫേസ്ബുക്കിലൂടെ ലൈവ് പ്രസംഗവും നടത്തി. ലോകമെമ്പും വൈറലായ ഈ വീഡിയോ ലക്ഷക്കണക്കിന് ആളുകള്‍ ഷെയര്‍ ചെയ്യുകയും കാണുകയും ചെയ്തിട്ടുണ്ട്. വൈദികന്റെ ഈ കടുംകൈയെ വിമര്‍ശിച്ച് സഭാനേതൃത്വമടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഫ്രാന്‍ക് പാവോണ്‍ എന്ന വൈദികനാണ് തെരഞ്ഞെടുപ്പിന്റെ തലേദിവസം ഭ്രുണഹത്യ പ്രചാരണം നടത്തിയത്. ഒരു പാത്തോളജിസ്റ്റ് അടക്കം ചെയ്യാന്‍ ഏല്പിച്ചതാണ് ഈ പിറക്കാതെ പോയ കുഞ്ഞിന്റെ മൃദദേഹമെന്ന് പവോണ്‍ വീഡിയോയില്‍ പറയുന്നു. അമേരിക്കയില്‍ ഈ ഭ്രുണഹത്യ ഇങ്ങനെ തുടരാന്‍ അനുവദിക്കണോ എന്ന് നമ്മള്‍ തീരുമാനിക്കണം. ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് ക്യാമ്പും ഭ്രുണഹത്യ ഇല്ലാതാക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുന്നു.

അതേസമയം പവോണിന്റ നടപടി ദൈവനിന്ദമാണെന്നും സഭാചട്ടങ്ങളുടെ ലംഘനമാണെന്നും സഭാനേതൃത്വം വ്യക്തമാക്കി. പരിപാവനമായ ആരാധനയ്ക്ക് മാത്രമായി ഒരുക്കിയിരിക്കുന്നതാണ് അള്‍ത്താര. അവിടെ ഭ്രുണം കിടത്തി രാഷ്ട്രീയ ലക്ഷ്യത്തിനായും പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കുന്നതും അംഗീകരിക്കാന്‍ കഴിയില്ലെന്നും സഭ അറിയിച്ചു.

ഭ്രുണഹത്യക്കെതിരായ സജീവപ്രവര്‍ത്തകനായ പവോണ്‍ കത്തോലിക്കാ സഭയ്ക്കുള്ളിലും ഈ വിഷയത്തില്‍ നേതൃത്വവുമായി ഭിന്നതയിലായിരുന്നു. ഭ്രുണഹത്യയെ എതിര്‍ക്കുന്നവര്‍ തെരെഞ്ഞെടുപ്പില്‍ ട്രംപിനൊപ്പമാണ്. ഈ വര്‍ഷമാദ്യം നടത്തിയ പ്രസംഗങ്ങളില്‍ അബോര്‍ഷന്‍ നടത്തിയ സ്ത്രീകളെ ശിക്ഷിക്കണമെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

 

എ എം

Share this news

Leave a Reply

%d bloggers like this: