ഇന്ത്യയില്‍ 500, 1000 രൂപയുടെ നോട്ടുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പിന്‍വലിക്കുന്നു.

ന്യുഡല്‍ഹി : രാജ്യത്തെ 500 ന്റെയും 1000 ത്തിന്റേയും നോട്ടുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക. മന്ത്രിസഭാ യോഗത്തിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത സംസാരിക്കവെയാണ് അദ്ദേഹം കള്ളപ്പണവുമായി ബന്ധപ്പെട്ട ഇക്കാര്യം വ്യക്തമാക്കിയത്.

കള്ളപ്പണത്തിന്റെയും അഴിമതിയുടെയും പശ്ചാത്തലത്തിലാണ് നോട്ടുകള്‍ പിന്‍വലിക്കുന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മോഡി രാജ്യത്തെ അഭിസംബോധന ചെയ്തത്. പുതിയ 500,1000 നോട്ടുകള്‍ സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. ഡിസംബര്‍ 30 നുള്ളില്‍ ബാങ്കുകളിലൂടെയും പോസ്റ്റ് ഓഫീസുകളിലൂടെയും ജനങ്ങള്‍ക്ക് പഴയ നോട്ടുകള്‍ ബാങ്കുകളിലൂടെ മാറാം. അതേസമയം പുതിയ തീരുമാനത്തിന്റെ ഭാഗമായി അടുത്ത രണ്ട് ദിവസം എടിഎമ്മുകള്‍ പ്രവര്‍ത്തിക്കില്ല. ഇനി മുതല്‍ 2000 ത്തിന്റെ നോട്ടുകളും ലഭ്യമാകും. നാളെയും മറ്റന്നാളും രാജ്യത്തെ എല്ലാ ബാങ്കുകളും അടച്ചിട്ടും. അടുത്ത രണ്ട് ദിവസത്തേക്ക് എടിഎമ്മുകളും പ്രവര്‍ത്തിക്കില്ല. ഇന്ന് രാത്രി എടുക്കാവുന്ന പരമാവധി തുക 2000 രൂപ മാത്രമായിരിക്കുമെന്നും ആര്‍ബിഐ വൃത്തങ്ങള്‍ അറിയിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: