സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് സെന്റര്‍ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും.

ഡബ്ലിന്‍: ഡബ്ലിന്‍ അബോട്ട്‌സ് ടൗണിലെ നാഷണല്‍ സ്‌പോര്‍ട്‌സ് കാമ്പസ് കേന്ദ്രീകരിച്ചു സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് സെന്റര്‍ ഇന്ന് ആരംഭിക്കും. കായിക പരിശീലനത്തിന് എല്ലാ സാധ്യതകളുമുള്ള ഡബ്ലിനില്‍ ഇത്തരം സ്ഥാപനം അയര്‍ലണ്ടിന്റെ കായിക ഭാവിക്കു മുതല്‍ കൂട്ടാകുമെന്നു പരിപാടി ഉത്ഘാടനം ചെയ്ത ടൂറിസം സ്‌പോര്‍ട്‌സ് മന്ത്രി പാട്രിക് ഓ ഡൊണോവല്‍ അറിയിച്ചു.
ഈ സ്ഥാപനത്തില്‍ പരിശീലനത്തിന് വാടക ആവശ്യമില്ലെന്നു സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് സി.ഇ.ഓ ജോണ് ട്രേസി വ്യക്തമാക്കി.

കായിക പരിശീലനത്തിന് ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള സ്ഥാപനം മറ്റു ക്യാമ്പസ്സുകളിലേക്കും വ്യാപിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. കായിക മേഖലയിലെ പുത്തന്‍ പരീക്ഷണം കാഴ്ചവയ്ക്കാന്‍ ഇതിനു കഴിയുമെന്നാണ്  സെന്റര്‍  വിലയിരുത്തുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: