ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ബിസ്സിനസ്സ് വിസ ഇളവ് പ്രഖ്യാപിച്ചു ബ്രിട്ടന്‍

ന്യുഡല്‍ഹി: ‘രജിസ്ട്രേഡ് ട്രാവലര്‍ സ്‌കീം’ എന്ന പദ്ധതി പ്രകാരം ഇന്ത്യയിലെ ബിസിനസ്സ് വിസ ഇളവ് പ്രഖ്യാപിച്ചു തെരേസ മേ വ്യക്തമാക്കി. ഇന്ത്യ-യു.കെ ഉച്ചകോടിയിലാണ് തെരേസ ഇത് പറഞ്ഞത്. ഈ ഇളവിന്റെ ഭാഗമായി ഇന്ത്യന്‍ ബിസിനസുകാര്‍ കുറഞ്ഞ ഫോമുകള്‍ പൂരിപ്പിച്ചാല്‍ മതിയാകും. ഇവര്‍ക്ക് ബ്രിട്ടന്‍ എയര്‍പോര്‍ട്ടില്‍ ക്ലിയറന്‍സ് പെട്ടെന്ന് തന്നെ ലഭ്യമാകും. ബ്രിട്ടന്‍ വിസ ഇമിഗ്രേഷന്‍ സര്‍വീസ് ആയ ദ് ഗ്രേറ്റ് ക്ലബ്ബിലേക്ക് ബിസിനസ്സ് എക്‌സിക്യു്ട്ടിവുകളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ഇന്ത്യക്കു അവസരം നല്‍കിയതായും ബ്രിട്ടന്‍ അറിയിച്ചു.

ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിസ കാര്യത്തില്‍ കടുത്ത നിയന്ത്രണത്തില്‍ ആശങ്കയുണ്ടെന്ന് നരേന്ദ്രമോദി തെരേസയോട് വ്യക്തമാക്കി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് കാലാവധി കഴിഞ്ഞു ഉടന്‍ തിരിച്ചു വരണമെന്നുള്ള നിയമം വിദ്യാര്‍ത്ഥികളെ കുരുക്കിലാക്കുന്നു. അതുകൊണ്ട് തന്നെ 50 ശതമാനത്തോളം വിദ്യാര്‍ത്ഥികളുടെ കുറവ് കഴിഞ്ഞ വര്‍ഷത്തില്‍ അനുഭവപ്പെട്ടു. 2010 ല്‍ 68,238 പഠന വിസ നല്‍കിയപ്പോള്‍ 2015-16 ല്‍ 11,864 എണ്ണമായി കുറഞ്ഞിരിക്കയായിരുന്നു. കൂടാതെ ജോലി വിസക്ക് 20,800 പൗണ്ട് ആയിരുന്നത് 30,000 പൗണ്ട് ആക്കിയത് ഐ.ടി കമ്പനികളെയും ബാധിക്കുന്നുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: