ഐറിഷ് സിറ്റികള്‍ ഭിന്ന ശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ അവസരമൊരുക്കും

ഗാല്‍വേ: ‘സോഷ്യല്‍ ഇന്‍ക്ലൂഷന്‍ വീക്ക്’-ന്റെ ഭാഗമായി രാജ്യത്തെ സിറ്റികള്‍ അംഗപരിമിതര്‍ക്കായി ഉപയോഗിക്കാന്‍ ലോക്കല്‍ കമ്യുണിറ്റിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഷോപ്പുകളിലും, മാളുകളിലും, വീല്‍ ചെയറില്‍ എത്തുന്നവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത നിലവിലെ സാഹചര്യം മാറ്റിയെടുക്കാന്‍ ഗാല്‍വേ സിറ്റി കൗണ്‍സിലും തയ്യാറെടുക്കുകയാണ്.

കണ്ണ് കാണാത്തവര്‍, ചെവി കേള്‍ക്കാത്തവര്‍ തുടങ്ങിയ വൈകല്യമുള്ളവര്‍ക്കും കൂടി പൊതു സ്ഥലങ്ങള്‍ ഉപയോഗിക്കാന്‍ ആവശ്യമായ ക്രമീകരണം വിപുലപ്പെടുത്താനാണ് പദ്ധതി തയ്യാറാക്കുന്നത്. ലോക്കല്‍ കമ്മിറ്റി അംഗം മരിയന്‍ മെലോണി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഗാല്‍വേ കൗണ്ടി കൗണ്‍സിലിനോട് അഭ്യര്‍ത്ഥിച്ചു. ഗാല്‍വേയില്‍ ആരംഭിക്കുന്ന ഈ പദ്ധതി ക്രമേണ മറ്റു സിറ്റികളിലേയ്ക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.

എ എം

Share this news

Leave a Reply

%d bloggers like this: