വെസ്റ്റ് കോര്‍ക്കില്‍ ബുദ്ധ ക്ഷേത്രം വരുന്നു

കോര്‍ക്ക്: അയര്‍ലണ്ടില്‍ ബുദ്ധിസ്റ്റ് മെഡിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചതിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ചു ബുദ്ധക്ഷേത്ര നിര്‍മ്മാണം അടുത്ത ഒക്ടോബറില്‍ പൂര്‍ത്തിയാകും. ചെമ്പില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിനു 2 മില്യണ്‍ യൂറോ ആണ് ചെലവ് പ്രതീക്ഷിക്കുന്നത്. ടിബറ്റന്‍ മോഡലില്‍ ആണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

അയര്‍ലണ്ടിലെ ബുദ്ധിസ്റ്റ് കേന്ദ്രങ്ങള്‍ ബ്രിട്ടീഷ് ദമ്പതികള്‍ ആണ് ആരംഭിച്ചത്. തുടര്‍ന്ന് ഇവിടെ വലിയ ധ്യാന കേന്ദ്രങ്ങള്‍ ആരംഭിക്കുകയും ടിബറ്റിലെ ലാമമാര്‍ ഇവിടം സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ എത്തിയ ലാമയ്ക്കു ഈ കേന്ദ്രത്തിന്റെ ചുമതല അവകാശം നല്‍കുകയും ചെയ്തു. ഈ കേന്ദ്രത്തിനു ‘സോങ്ച്ചന്‍ ബേറ’ എന്ന പേര് ലഭിക്കുകയും ചെയ്തു.

സോങ്ച്ചന്‍ ബെറക്കു ലഭിക്കുന്ന ഡൊണേഷനാണ് പ്രധാന വരുമാന മാര്‍ഗ്ഗം. 2009-ല്‍ ഇവിടെ സ്പിരിച്യുല്‍ കെയര്‍ സെന്റര്‍ ആരംഭിക്കുകയും ആത്മീയ കോഴ്സുകളും ലഭ്യമാക്കിയിരുന്നു. ജീവിതത്തില്‍ കഷ്ടത അനുഭവിക്കുന്ന അയര്‍ലണ്ടുകാര്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കുന്നിടമാണ് ഈ ബുദ്ധ കേന്ദ്രം. ധ്യാനം ശീലിക്കാനും, മനസ്സ് ശാന്തമാക്കാനും ഇവിടേയ്ക്ക് ആളുകള്‍ എത്താറുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: