ട്രംപ് ദോശ: ഡൊണാള്‍ഡ് ട്രംപ് അറിയുന്നുണ്ടോ മലയാളികളുടെ ഈ ആരാധന….

ചെന്നൈ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനോട് ആരാധന മൂത്ത് ട്രംപിന്റെ പേരില്‍ ‘ദോശ’ ഇറക്കിയിരിക്കുകയാണ് ഒരു മലയാളി ഹോട്ടല്‍ വ്യവസായി. തലശ്ശേരി കതിരൂര്‍ പുല്ലിയോട് സ്വദേശി സി.പി. മുകുന്ദന്‍ ആണ് കഥയിലെ നായകന്‍. തന്റെ ഉടമസ്ഥതയിലുള്ള സുപ്രഭ റസ്‌റോറന്റിന്റെ രാമപുരം ശാഖയിലാണ് ട്രംപ് ദോശ ഉണ്ടാക്കുന്നത്. അമേരിക്കന്‍ തിരഞ്ഞെടുപ്പ് സമയത്തു വെറും 10 ദിവസത്തേക്ക് ട്രംപ് ദോശ സ്‌പെഷ്യല്‍ ഉണ്ടാക്കാനായിരുന്നു പരിപാടി. എന്നാല്‍ ആവശ്യക്കാര്‍ ഏറിയതോടെ ഇത് ഡിസംബര്‍ 5 വരെ നീട്ടാന്‍ തീരുമാനിച്ചിരിക്കയാണെന്നു മൂക്കുകുന്ദന്‍ പറയുന്നു.

വില കൂടിയ മുന്തിയ ഇനം പച്ചരി, ഗാര്‍ലിക്, വൈറ്റ് മയോണൈസ്, ബട്ടര്‍, കാശ്മീരി മുളക്, ചീസ്, സ്വീറ്റ് ചില്ലി സോസ്, നാലിനം സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ഒരു ദോശയുടെ വില 65 രൂപയാണ്. ട്രംപ് ദോശ പേര് മാറ്റി ‘വൈറ്റ് ബട്ടര്‍ ദോശ’ എന്നാക്കി സ്ഥിരം മെനുവില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് മുകുന്ദന്‍. ട്രംപിന്റെ പ്രസംഗങ്ങളും, മാനറിസവും ഏറെ ഇഷ്ടപ്പെടുന്ന ആളാണ് മുകുന്ദന്‍. ബിസിനസ്സ് കുലപതിയായ ട്രംപിനെ ദോശ രൂപത്തിലാക്കി വില്‍ക്കാന്‍ ഒരു മലയാളി അല്ലാതെ മറ്റാര്‍ക്കും കഴിയില്ല.

എ എം

Share this news

Leave a Reply

%d bloggers like this: