ഐറിഷ് പ്രധാനമത്രി ഉള്‍പ്പെടെ 6 മാത്രിമാരുടെ ഇ.മെയില്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്നു റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഐറിഷ് പ്രധാനമന്ത്രി അടക്കം 6 മാത്രിമാരുടെ പ്രൈവറ്റ് ഇ-മെയില്‍ വിവരങ്ങള്‍ ചോര്‍ന്നതായി വെളിപ്പെടുത്തല്‍. ബിസിനസ്സ് നെറ്റ് വര്‍ക്കിങ് സൈറ്റ് Linke.dio യില്‍ നിന്നാണ് വിവിയരങ്ങള്‍ ചോര്‍ന്നതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2012 മുതല്‍ ഇന്റര്‍നാഷണല്‍ ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തി വരികയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഓഗസ്റ്റിലാണ് കൃത്യമായ വിവരങ്ങള്‍ പുറത്തു വന്നത്.

പ്രധാനമന്ത്രിക്ക് പുറമെ ഐറിഷ് വിദ്യാഭ്യാസ മാതൃ റിച്ചാര്‍ഡ് ബ്രട്ടന്‍, ട്രാന്‍സ്പോര്‍ട് മിനിസ്റ്റര്‍ ഷെയിന്‍ റോസ്, ചീഫ് വിപ്പ് റിജിന ദോഹര്‍ത്തി, ഫോറിന്‍ അഫേഴ്സ് മിനിസ്റ്റര്‍ ചാര്‍ളി ഫ്‌ലാനഗന്‍ എന്നിവരുടെ മെയിലുകളും ഹാക്കര്‍മാര്‍ ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഇ-മെയില്‍ വഴി ചോര്‍ത്തിയ വിവരങ്ങള്‍ ഹാക്കര്‍മാര്‍ തന്നെ ‘ഡാര്‍ക്ക് വെബ്’ എന്ന സൈറ്റിലൂടെ പുറത്തു വിടുകയായിരുന്നു.

ഇത്തരം വിവരങ്ങള്‍ ചോര്‍ത്തല്‍ സൈബര്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലു വിളി ഉയര്‍ത്തുന്നുവെന്നു മാത്രിമാര്‍ വ്യക്തമാക്കി. അയര്‍ലണ്ടില്‍ സൈബര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ മികവുറ്റതാക്കാനുള്ള ശ്രമത്തിലാണ് ഐ.ടി. വകുപ്പ്.

എ എം

Share this news

Leave a Reply

%d bloggers like this: