ഐറിഷ് കെയര്‍ഹോമില്‍ കുട്ടികള്‍ക്ക് വേണ്ടത്ര സുരക്ഷാ ലഭിക്കുന്നില്ലെന്ന് ഹിക്ക റിപ്പോര്‍ട്ട് പുറത്തു വന്നു

റിപ്പറെറി: കെയര്‍ഹോമില്‍ കുട്ടികള്‍ക്ക് വേണ്ടത്ര സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയാത്തതില്‍ ഹിക്ക ആശങ്ക പ്രകടിപ്പിച്ചു. ആരോഗ്യ വകുപ്പ് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന കെയര്‍ ഹോമിലാണ് പ്രശ്‌നം കൂടുതല്‍ ഗുരുതരമെന്നും ഹിക്ക കണ്ടെത്തി. ടിപ്പററിയിലെ ഫെറി ഹൗസ് കെയര്‍ ഹോമില്‍ ആദ്യം സന്ദര്‍ശനം നടത്തിയ ഹിക്ക ഇവിടെ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതോടെ മറ്റു കെയര്‍ ഹോമുകളിലും മിന്നല്‍ പരിശോധന നടത്തുകയായിരുന്നു.

കുട്ടികളുടെ മേല്‍നോട്ടം, ആശയ വിനിമയം, മാനേജ്മെന്റ് സിസ്റ്റത്തിലെ അപാകതകള്‍ എന്നിവ തുറന്നു കാട്ടിയ ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്ക് ഇവിടങ്ങളില്‍ സുരക്ഷിതത്വം തീരെ കുറവാണെന്നു കണ്ടെത്തുകയായിരുന്നു. ഹിക്കയുടെ നടപടികള്‍ സ്വീകരിക്കുന്നതായി ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സി ടാസ്ല അറിയിച്ചു. ഹിക്കയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാ നടപടികളുടെ സ്വീകരിക്കുമെന്ന് ടാസ്ല ജിം ഗിബ്‌സന്ന അറിയിച്ചു.

എ എം

Share this news

Leave a Reply

%d bloggers like this: