സന്നദ്ധ സംഘടനകള്‍ക്ക് സഹായം നല്‍കുന്ന ഒന്‍പതാമത്തെ രാജ്യമാണ് അയര്‍ലന്‍ഡ്

ഡബ്ലിന്‍: ചാരിറ്റിയെ സഹായിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലന്‍ഡിന് ഒന്‍പതാം സ്ഥാനം. ‘ഗിവിങ് ടുസ്ഡേ’-യുടെ ഭാഗമായി നടത്തിയ സര്‍വ്വേ ആണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ഭക്ഷണം, രക്തദാനം, വസ്ത്രദാനം തുടങ്ങി ഫണ്ടിങ് നല്‍കുന്നതിലും അയര്‍ലന്‍ഡ് നിലവാരം പുലര്‍ത്തുന്നതായി ഗ്ലോബല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ചാരിറ്റിയുടെ ഭാഗമായി സഹായം നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മ്യാന്മാര്‍ ആണ്. തുടര്‍ന്ന് യു.എസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഗിവിങ് ടുസ്ഡേ സംഘടിപ്പിക്കുന്നത് സഹായ ഹസ്തം നല്‍കുന്ന രാജ്യങ്ങള്‍ക്കു നന്ദി പറയാന്‍ കൂടി വേണ്ടി ആണ്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ അയര്‍ലണ്ടില്‍ സാംസ്‌കാരിക സാമൂഹിക മേഖലകളില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നുണ്ട് എന്ന് സംഘാടകര്‍ അഭിപ്രായപ്പെടുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: