ഐപാഡിന്റെ സുരക്ഷവീഴ്ച കണ്ടെത്തി മലയാളിയായ ഹേമന്ദ്

ആപ്പിള്‍ ഗാഡ്ജറ്റിലെ സുരക്ഷപ്രശ്‌നം കണ്ടെത്തിയ മലയാളി യുവാവിന്റെ നേട്ടം ശ്രദ്ധേയമാകുന്നു. കോട്ടയം രാമപുരം സ്വദേശിയായ ഹേമന്ദ് ജോസഫാണ് ആപ്പിള്‍ ഐപാഡിലെ സുരക്ഷപിഴവ് കണ്ടെത്തിയത്. ഹേമന്തിന്റെ സുഹൃത്ത് ഓണ്‍ലൈന്‍ വഴി വാങ്ങിയ ആപ്പിള്‍ ഐപാഡാണ് ഇത്തരത്തില്‍ ഒരു കണ്ടുപിടിത്തതിലേക്ക് നയിച്ചത്. ലോക്ഡ് ആയ ഐപാഡ് അഴിക്കുക എന്നൊരു ശ്രമം എങ്ങിനെ നടത്താമെന്ന് ചിന്തിച്ച് അവസാനം കംപ്യൂട്ടര്‍ വിദഗ്ദ്ധനായ ഹേമന്ദിലേക്ക് എത്തുകയായിരുന്നു.

ഐപാഡില്‍ വൈഫൈ നെറ്റ്വര്‍ക്ക് തിരിഞ്ഞെടുക്കുന്നതിനായുള്ള പാസ്വേര്‍ഡ് നല്‍കേണ്ടിടത്ത് എത്ര വേണമെങ്കിലും അക്കങ്ങളും അക്ഷരങ്ങളും നല്‍കാനാകുമെന്നാണ് തിരിച്ചറിയുകയായിരുന്നു. ആപ്പിളിന്റെ മാഗ്‌നറ്റിക്ക് സ്മാര്‍ട്ട് കവര്‍ സ്‌ക്രീനിന് മുകളിലടച്ച് ഐപാഡ് ലോക് ചെയ്ത ശേഷം കവര്‍ തുറക്കുമ്പോള്‍ സ്‌ക്രീന്‍ ഏകദേശം കുറച്ചുനേരം അങ്ങനെ തന്നെ നിന്ന ശേഷം ഹോം സ്‌ക്രീനിലേക്ക മാറുന്നു. ഇതിലൂടെയാണ് പൂര്‍ണമായി പ്രവേശനം നേടാന്‍ സാധിച്ചത്.

ഇതിലൂടെ കണ്ടെത്തിയത് ഐഒഎസ് 10.1ലെ ഗുരുതര സുരക്ഷാപിഴവാണ്. പിഴവ് ചൂണ്ടിക്കാണിച്ചതോടെ ആപ്പിള്‍ കമ്പനി അടിയന്തരമായി പുതിയ സെക്യൂരിറ്റി അപഡേറ്റ് പുറത്തിറക്കുകയും ചെയ്തു. നേരത്തേയും ഹേമന്ദ് ഗൂഗിള്‍ അടക്കമുള്ള വമ്ബന്മാരുടെ സുരക്ഷാപിഴവ് കണ്ടെത്തിയിരുന്നു.
ഗൂഗിള്‍ ക്ലൗഡിലെ സുരക്ഷാപിഴവ് കണ്ടെത്തിയതിന് അഞ്ച് ലക്ഷം രൂപയാണ് പ്രതിഫലം ലഭിച്ചിരുന്നു. ഇതിന് പുറമെ ട്വിറ്റര്‍, യാഹു, ബ്ലാക്കബെറി, മൈക്രോസോഫ്റ്റ് എന്നിങ്ങനെയുള്ള നിരവധി വമ്പന്മാരുടെ സുരക്ഷാ പിഴവ് കണ്ടെത്തിയിതിന് സമ്മാനമായി 10 ലക്ഷത്തോളം രൂപ ലഭിച്ചിട്ടുണ്ട്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: