ഇന്ത്യന്‍ വ്യാസായിയുടെ പക്കലുള്ള 13,860 കോടി രൂപ കള്ളപ്പണമായി പ്രഖ്യാപിച്ചു

അഹമ്മദാബാദ്: കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം (ഐഡിഎസ്) കണക്കില്‍ പെടാത്ത 13,860 കോടി രൂപ വെളിപ്പെടുത്തിയ അഹമ്മദാബാദ് സ്വദേശി മഹേഷ് ഷായുടെ വീട്ടിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ പരിശോധന. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തുന്ന മഹേഷ് ഷായുടെ വീട്ടിലും ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്.

വെളിപ്പെടുത്തിയ കള്ളപ്പണത്തിന്റെ ആദ്യ ഗഡു അടയ്ക്കാന്‍ മഹേഷ് ഷായ്ക്ക് കഴിഞ്ഞിട്ടില്ല. നവംബര്‍ 30 ആയിരുന്നു ആദ്യഗഡു അടയ്ക്കേണ്ട അവസാന തീയതി. 1,560 കോടിയായിരുന്നു ആദ്യഗഡുവായി അടയ്ക്കേണ്ടത്. വെളിപ്പെടുത്തിയ തുകയുടെ 45 ശതമാനമാണ് ആകെ നികുതിയായി അടയ്ക്കേണ്ടത്.

മഹേഷ് ഷായുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടന്നതായി അദ്ദേഹത്തിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് തെഹ്മുല്‍ സേത്നയാണ് സ്ഥിരീകരിച്ചത്. മഹേഷ് ഷായുടെ സുഹൃത്തുക്കളുടെ ഓഫീസുകളിലും പരിശോധന നടന്നതായി സേത്ന പറഞ്ഞു. ഐഡിഎസ് പ്രകാരം ആദ്യഗഡു അടയ്ക്കേണ്ട തീയതിക്കു മുമ്പേ മഹേഷിന്റെ സ്ഥാപനങ്ങളില്‍ പരിശോധന നടന്നതായാണ് സേത്ന അറിയിച്ചിരിക്കുന്നത്. നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന് തീയതികളിലാണ് റെയ്ഡ് നടന്നത്.

മഹേഷ് ഷാ വെളിപ്പെടുത്തിയ കള്ളപ്പണം അദ്ദേഹത്തിന്റേതു തന്നെയായിരുന്നോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അഹമ്മദാബാദിലെ പ്രമുഖ വ്യവസായികളുടെയും രാഷ്ട്രീയക്കാരുടെയും തുക മഹേഷ് ഷാ വഴി വെളുപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും സൂചനകളുണ്ട്. വെളിപ്പെടുത്തിയ തുകയുടെ കാര്യത്തില്‍ തനിക്കും സംശയമുണ്ടെന്ന് തെഹ്മൂല്‍ സേത്ന പറഞ്ഞു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: