വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശം തള്ളാന്‍ എഎസ്ടിഐ ആഹ്വാനം

ഡബ്ലിന്‍ : വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശം തള്ളികളയാന്‍ ആഹ്വനംചെയ്ത് എഎസ്ടിഐ. അധിക വേതനം നല്‍കുന്നതുമായി ബന്ധപ്പെട്ട് അദ്ധ്യാപകരും വകുപ്പും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് വകുപ്പ് നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നത്. പുതിയ അദ്ധ്യാപകരുടെ വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ടാണിത്. ജനുവരിയില്‍ നിര്‍ദേശങ്ങള്‍ സ്വീകരിക്കണമോ എന്ന കാര്യത്തില്‍ അദ്ധ്യാപക യൂണിയന്‍ വോട്ടെടുപ്പ് നടത്തുന്നുണ്ട്.

ഡബ്ലിനില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തിന് ശേഷം യൂണിയന്‍റെ സെന്ട്രല്‍ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ അംഗങ്ങളോട് നിര്‍ദേശം തള്ളികളയാനുള്ള ആഹ്വാനമാണ് ഇതോടെ എഎസ്ടിഐ നല്‍കിയിരിക്കുന്നത്. എന്നാല്‍ മറ്റ് രണ്ട് യൂണിയനുകള്‍ ഇതിനോടകം വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വെച്ച കാര്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. എഎന്‍ടിഒയും ടിയുഐയും ആണ് വ്യവസ്ഥകള്‍ ഏറെക്കുറെ അംഗീകരിച്ചിരിക്കുന്നത്.

നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്ന പക്ഷം എഎസ്ടിഐ അംഗങ്ങള്‍ ലാന്‍സ്ഡൗണ്‍ എഗ്രിമെന്‍റിന് കീഴില്‍ വരും. എന്നാല്‍ സേവനം ഏറെകാലമായി നടത്തിരുന്ന അദ്ധ്യാപകര്‍ക്ക് നിര്‍ദേശിത ക്ലാസ് ടൈമിന് പുറത്ത് മേല്‍നോട്ടം ഏറ്റെടുക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുക്കാനുള്ള അവസരം നല്‍കും. ജനുവരിയില്‍ നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് സ്വീകരിക്കുന്ന കാര്യ തീരമാനിക്കുന്നത് വരെ സമര തീരുമാനം മാറ്റിവെയ്ക്കുമെന്നും യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്. എഎസ്ടിഐ പ്രസി‍ഡന്‍റ് എഡ് ബൈറന്‍ അദ്ധ്യാപകര്‍ സമീപകാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസമേഖലയില്‍ ചെലവ് ചുരുക്കിയത് അദ്ധ്യാപകരെ ബുദ്ധിമുട്ടിലാഴ്ത്തിയിട്ടുണ്ട്.

വേതനവ്യവസ്ഥകള്‍ക്ക് മേലും സര്‍ക്കാര്‍ കടന്ന് കയറിയിരുന്നു. ഇപ്പോള്‍ വീണ്ടും സാമ്പത്തികമായ നഷ്ടമാണ് വരുന്നതെന്നും വിമര്‍ശിച്ചു. ഇത് കൂടാതെ തൊഴില്‍ സുരക്ഷിതത്വം സംബന്ധിച്ചും പ്രശ്നമുണ്ട്. പുതിയ അദ്ധ്യാപകരുടെ മേല്‍നോട്ട ചുമതലകള്‍ക്ക് വേതനം അനുവദിക്കാത്തത് ആശങ്കയുള്ളതാണ്. ഇത്തരമൊരു വ്യവസ്ഥ അംഗീകരിക്കാന്‍ കഴിയില്ലെന്നും തള്ളണമെന്നുമാണ് ആവശ്യപ്പെടുന്നതെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. ഒക്ടോബറില്‍ എഎസ്ടിഐ അംഗങ്ങള്‍ സമരത്തിന് തീരുമാനം എടുത്തിരുന്നു. എന്നാല്‍ ജനിവരയില്‍ വോട്ടിനിട്ട് നിര്‍ദേശങ്ങള്‍ സ്വീകരിക്കണമോ എന്ന കാര്യം തീരുമാനിക്കാനിരിക്കെ സമരം മാറ്റിവെച്ചു. പുതുവര്‍ഷത്തില്‍ സമരം ഉണ്ടാവില്ലെന്ന് ഉറപ്പ് പറയാനാകില്ലെന്നാണ് സൂചന. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രശ്നം നീണ്ട് പോകുന്നത് ആശങ്കയോടെയാണ് കാണുന്നത്.

നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്നാണ് യൂണിയന്‍ തീരുമാനിക്കുന്നതെങ്കില്‍ കൂടുതല്‍ സ്കൂളുകള്‍ അടച്ചിടേണ്ടി വരും. എഎസ്ടിഐ അംഗങ്ങള്‍ പഠിപ്പിക്കുന്ന കുട്ടികള്‍ക്ക് പത്ത് ശതമാനം മാര്‍ക്ക് നഷ്ടപ്പെടുമെന്ന ഭയവും ഉണ്ട്. പുതിയ പാഠ്യപരിഷ്കരണം അനുസരിച്ച് അദ്ധ്യാപകര്‍ സഹകരിക്കാത്തത് കുട്ടികളുടെ മൂല്യനിര്‍ണയത്തെ ബാധിക്കാമെന്നാണ് ആശങ്ക.

എസ്

Share this news

Leave a Reply

%d bloggers like this: