പഴയ ഫോണുകളില്‍ ജനുവരി 1 മുതല്‍ വാട്ട്‌സ് ആപ്പ് ലഭ്യമാകില്ല

ഇന്‍സ്റ്റന്റ് മെസേജിംഗ് സംവിധാനമായ വാട്ട്‌സ്ആപ് പുതിയ തീരുമാനം വെളിപ്പെടുത്തി. 2017 ജനുവരി ഒന്നു മുതല്‍ അപ്‌ഡേറ്റഡ് അല്ലാത്ത ഫോണുകളില്‍ വാട്ട്‌സ്ആപ് ഉപയോഗിക്കാന്‍ കഴിയില്ല. 100 കോടി പ്രതിമാസ ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പിന്റെ പുതിയ പ്രഖ്യാപനം നിരവധി ഉപയോക്താക്കളെ പുതിയ ഫോണുകളിലേക്കു തിരിയാന്‍ പ്രേരിപ്പിച്ചേക്കാം.

അടുത്ത ഏഴു വര്‍ഷത്തേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പഴയ വേര്‍ഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ വാട്ട്‌സ്ആപ് അവസാനിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

ഐഫോണ്‍ 3ജിഎസ് മോഡലുകളില്‍ 2017 മുതല്‍ വാട്ട്‌സ്ആപ് ഉപയോഗിക്കാന്‍ കഴിയില്ല. ഐഒഎസ് 6ലും ലഭ്യമാകില്ല. കൂടാതെ ഒന്നാം തലമുറ മുതല്‍ നാലാം തലമുറ വരെയുള്ള ഐപാഡുകള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിലും വാട്ട്‌സ്ആപ് ലഭ്യമാകില്ല. ഐപാഡുകള്‍ ഐഒഎസ് 9.3ലേക്ക് അപ്‌ഡേറ്റ് ചെയ്യണം.

ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2, വിന്‍ഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലും ഡിസംബര്‍ 31നു ശേഷം വാട്ട്‌സ്ആപ് ലഭ്യമാകില്ല.

അതേസമയം, ബ്ലാക്ക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10, നോക്കിയ എസ്40, നോക്കിയ സിംബിയന്‍ എസ്60 എന്നിവകളില്‍ വാട്ട്‌സ്ആപ് 2017 ജൂണ്‍ 30 വരെ ഉപയോഗിക്കാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

 
എ എം

Share this news

Leave a Reply

%d bloggers like this: