നോട്ട് അസാധുവാക്കലിനെ രൂക്ഷമായി വിമര്‍ശിച്ച് ‘ദി എക്കണോമിസ്റ്റ്’ വാരിക’

ലണ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുട നേതൃത്വത്തില്‍ ഇന്ത്യയില്‍ നടന്ന നോട്ട് അസാധുവാക്കലിനെ രൂക്ഷമായി വിമര്‍ശിച്ച് രാജ്യാന്തര പ്രസിദ്ധീകരണമായ ‘ദി എക്കണോമിസ്റ്റ്’ വാരിക.

നോട്ട് റദ്ദാക്കല്‍ തീരുമാനം ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കിയതായും തീരുമാനത്തിലൂടെ പ്രതീക്ഷിച്ച ലക്ഷ്യം നേടാനാകില്ലെന്നും വാരിക എഡിറ്റോറിയിലില്‍ പറയുന്നു.രാജ്യത്ത് നിലവില്‍ പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളില്‍ 86.4 ശതമാനം പിന്‍വലിച്ച നടപടിയില്‍ നിന്ന് ഇനി പിന്നോട്ട് പോകാന്‍ സാധിക്കില്ല.

എന്നാല്‍ ഇതുമൂലമുണ്ടായ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ഭരണകൂടം കൂടുതല്‍ നടപടികളെടുക്കണമെന്ന് വാരിക പറയുന്നു. ഇന്ത്യയിലെ വിനിമയത്തില്‍ 98 ശതമാനവും നോട്ടുപയോഗിച്ചാണ് നടക്കുന്നത്. അതിനാല്‍ കറന്‍സിക്ഷാമം രാജ്യത്തിന്റെ ഉത്പാദനത്തെ ബാധിച്ചു-വാരിക വിലയിരുത്തുന്നു.

നോട്ട് പിന്‍വലിക്കല്‍ ജി.ഡി.പി വളര്‍ച്ച രണ്ട് ശതമാനം കുറയ്ക്കാനിടയാക്കുമെന്നും വാരിക പറയുന്നു.പുതിയ തീരുമാനത്തിലൂടെ ‘വന്‍പണക്കാര്‍ക്ക് ഉറങ്ങാന്‍ ഉറക്കഗുളികകള്‍ വേണ്ടിവരു’മെന്ന മോദിയുടെ പ്രസ്താവന വെറുതെയാണെന്നും, ഉറക്കം നഷ്ടപ്പെട്ടത് രാജ്യത്തെ സാധാരണക്കാര്‍ക്കാണെന്നും വാരിക വിമര്‍ശിക്കുന്നു. പണം ആവശ്യമുള്ളവര്‍ക്ക് ഉറക്കം നഷ്ടപ്പെടുമ്പോള്‍, പണക്കാര്‍ ചിരിക്കുകയാണ്.
എ എം

 

Share this news

Leave a Reply

%d bloggers like this: