കണ്ടുപിടുത്തങ്ങള്‍ക്കുള്ള ഓസ്‌കാര്‍ സ്വന്തമാക്കി മലയാളി

ഓര്‍ലാന്‍ഡോ: കണ്ടുപിടുത്തങ്ങള്‍ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കി മലയാളി ഗവേഷകന്‍. സെന്‍ട്രല്‍ ഫ്‌ളോറിഡ സര്‍വകലാശാല അധ്യാപകനായ ജയന്‍ തോമസ് എന്ന അമേരിക്കന്‍ മലയാളിയാണ് ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്. വൈദ്യുതി കടത്തിവിടുന്ന ചെമ്പുകമ്പികളില്‍ വൈദ്യുതോര്‍ജം സംഭരിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയതിനാണ് പുരസ്‌കാരം.

കണ്ടുപിടുത്തങ്ങള്‍ക്കുള്ള ഓസ്‌കര്‍ എന്നറിയപ്പെടുന്ന പ്രശസ്തമായ ആര്‍ ആന്‍ഡി ഡി മാഗസിന്‍ പുരസ്‌കാരമാണ് ജയന്‍ തോമസിനെ തേടിയെത്തിയത്. സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ സെനാന്‍ യുവിനോടൊപ്പം ചേര്‍ന്നായിരുന്നു ഗവേഷണം. കണ്ടുപിടുത്തം രാജ്യാന്തര ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. ലാസ് വേഗാസില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്.

ജയന്‍ തോമസ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ്. വാഴൂര്‍ കാഞ്ഞിരപ്പാറ പൂവത്തുമണ്ണില്‍ പിസി തോമസിന്റേയും കുഞ്ഞമ്മയുടേയും മകനാണ്. സെന്‍ട്രല്‍ ഫ്‌ളോറിഡ സര്‍വകലാശാലയിലെ നാനോ സയന്‍സ് ടെക്‌നോളജി സെന്ററില്‍ അസോസിയേറ്റ് പ്രൊഫസര്‍ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ വര്‍ഷം നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ കരിയര്‍ പുരസ്‌കാരവും ജയന്‍ തോമസ് നേടിയിരുന്നു. സെന്‍ട്രല്‍ ഫ്‌ളോറിഡ സര്‍വ്വകലാശാല എക്‌സലന്‍സ് ഇന്‍ റിസേര്‍ച്ച് പുരസ്‌കാരം, 2010ലെ മികച്ച നാനോ ടെക്‌നോളജി ഇന്നവേഷനുള്ള വീകോ പുരസ്‌കാരം എന്നിവയും ജയന്‍ തോമസിന് ലഭിച്ചിട്ടുണ്ട്.

 

 

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: