‘നടന ഹാസ്യരാഗോത്സവം’ മെഗാഷോ ഏപ്രിലില്‍

നൃത്തവും, സംഗീതവും, ഹാസ്യവും ഒരുമിപ്പിച്ച് പ്രേക്ഷക മനസ്സുകള്‍ കീഴടക്കാന്‍ ഒരു അത്യപൂര്‍വ സ്റ്റേജ് ഷോ അണിയറയില്‍ ഒരുങ്ങുന്നു. ‘നടന ഹാസ്യരാഗോത്സവം’ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തും. വ്യത്യസ്ഥതയാര്‍ന്ന ഈ മെഗാഷോയ്ക്ക് ഡബ്ലിനില്‍ വേദി ഒരുക്കുന്നത് മലയാളം സാംസ്‌കാരിക സംഘടനയാണ്. 2017 ഏപ്രില്‍ പതിനാറിനാണ് ഡബ്ലിനില്‍ ഷോ അരങ്ങേറുന്നത്.

മഴവില്‍ മനോരമ ചാനലിലെ പ്രശസ്തമായ D3ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം നേടുകയും ഗ്രൂപ്പ് വിഭാഗത്തിലെ വിജയികളുമായ അളിയന്‍സ് ടീമാണ് ഷോയുടെ പ്രധാന ആകര്‍ഷണഘടകം.ചലച്ചിത്ര പിന്നണി ഗായകനെന്നതിനേക്കാള്‍ ഗാനമേളകളിലൂടെ ലോകമെമ്പാടുമുള്ള മലയാളികളുടെ മനംകവര്‍ന്ന ഗായകനാണ് പന്തളം ബാലന്‍. 30 വര്‍ഷമായി ഗാനമേളകളില്‍ സജീവമായ അദ്ദേഹം, ഇന്ന് 8000 ലധികം വേദികള്‍ പിന്നിട്ടിരിക്കുന്നു.പന്തളം ബാലനോടൊപ്പം.പ്രശസ്ത പിന്നണി ഗായിക അഖില ആനന്ദും ഈ ഷോയില്‍ പങ്കെടുക്കും. ജയരാജ് സംവിധാനം ചെയ്ത അശ്വാരൂഢന്‍ എന്ന ചിത്രത്തില്‍ ജാസി ഗിഫ്റ്റിന്റെ സംഗീത സംവിധാനത്തില്‍ പാടി ഹിറ്റായി മാറിയ അഴകാലില മഞ്ഞച്ചരടിലെ പൂത്താലി’ എന്ന ഗാനമാണ് മലയാള ചലച്ചിത്ര പിന്നണിഗാന രംഗത്ത് അഖിലയുടെ ആദ്യ ഗാനം.

വ്യത്യസ്തത കൊണ്ട് ചുരുങ്ങിയ കാലയളവില്‍ കേരളത്തില്‍ പ്രശസ്തനായ മിമിക്രി കലാകാരന്‍ രഞ്ജിത്ത് കണിച്ചുകുളങ്ങര, മുരളി പുനലൂര്‍, അനൂപ് കോവളം തുടങ്ങിയവരും വേദിയില്‍ അണിനിരക്കുന്നു. സ്റ്റേജ്‌ഷോയുടെ കൂടുതല്‍ വിവരങ്ങള്‍ പിന്നീടു അറിയിക്കുന്നതാണ് എന്ന് മലയാളം അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: