സി എസ് ഐ സഭയുടെ ക്രിസ്തുമസ് കരോള്‍ ശനിയാഴ്ച (ഡിസംബര്‍ 10) ഡബ്ലിനില്‍

ഡബ്ലിന്‍: ഹോളി ട്രിനിറ്റി സി .എസ്. ഐ . മലയാളം കോണ്‍ഗ്രിഗേഷന്റ്‌റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ക്രിസ്തുമസ് കരോള്‍ സര്‍വീസ്, 2016 ഡിസംബര്‍ 10, ശനിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതല്‍ ഡബ്ലിനിലെ ഡോണോര്‍ അവെന്യൂവിലുള്ള സെന്റ്‌റ്. കാതെറിന്‍ ആന്‍ഡ് സെന്റ്‌റ് . ജെയിംസ് ചര്‍ച്ച് ഓഫ് അയര്‍ലണ്ട് പളളിയില്‍ വച്ച് നടത്തപ്പെടുന്നതാണ് .

റവ.ഡോ.ജേക്കബ് തോമസ് ( ബെല്‍ഫാസ്റ്റ് ബൈബിള്‍ കോളേജ് ) നേതൃത്വം നല്‍കുന്നതായിരിക്കും. മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള കരോള്‍ ഗാനങ്ങള്‍ ഗായകസംഘം ആലപിക്കുന്നതാണ്. തോമസ് കോശി (Senior Engineer, The United States Nuclear Regulatory Commission, Washington ) ക്രിസ്മസ് സന്ദേശം നല്‍കും.

സ്ഥലം: സെന്റ് കാതെറിന്‍ ആന്റ് സെന്റ് ജെയിംസ് ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡ്, ഡോണോര്‍ അവെന്യൂ ( സെന്റ് കാതെറിന്‍ അവെന്യൂ ) , ഡബ്ലിന്‍ 8.

Share this news

Leave a Reply

%d bloggers like this: