നോര്‍ത്ത് ബ്രിട്ടന്‍ സെലാഫീല്‍ഡ് ആണവ പ്ലാന്റിലെ ആണവ വികിരണ ചോര്‍ച്ച: അയര്‍ലണ്ടിലും ഭീതി പരത്തുന്നു

ഡബ്ലിന്‍: നോര്‍ത്തേണ്‍ ബ്രിട്ടനിലെ ആണവ പ്ലാന്റില്‍ ഉണ്ടായ ആണവ വികിരണ ചോര്‍ച്ചയെ തുടര്‍ന്ന് അയര്‍ലണ്ടിലും പരിഭ്രാന്തി. സെലാഫീല്‍ഡ് പ്ലാന്റിനോട് ചേര്‍ന്ന് കിടക്കുന്ന ഐറിഷ് സീ പ്രദേശത്തുള്ളവര്‍ക്കു റേഡിയേഷന്‍ സാധ്യത ഉണ്ടെന്നുള്ള വിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ജലത്തിലൂടെയും കാര്‍ഷിക വിളകളിലൂടെയും റേഡിയേഷന്‍ അപകടം സംഭവിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും എടുത്തിരിക്കുന്നതായി എന്‍വയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി അറിയിച്ചിരിക്കുകയാണ്. അതുകൊണ്ട് ഐറിഷ് സീക്കു തൊട്ടടുത്ത് താമസിക്കുന്നവര്‍ക്ക് റേഡിയേഷന്‍ ഭീഷണി ഇല്ലെന്നും, ഭക്ഷണ സാധനങ്ങളില്‍ പരിസ്ഥിതി വകുപ്പ് അവശ്യ നടപടികള്‍ സ്വീകരിച്ചതായും പരിഭ്രാന്തിക്ക് ഇടനല്‍കേണ്ട ആവശ്യമില്ലെന്നും ഐറിഷ് സമൂഹത്തോട് പരിസ്ഥിതി വകുപ്പ് വിശദീകരണം നല്‍കിയിരിക്കുകയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: