എച്ച്-1 ബി വിസ വഴി നിയമനം നടത്താന്‍ അനുവദിക്കില്ല: ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയില്‍ തൊഴിലിടങ്ങളില്‍ വിദേശ തൊഴിലാളികളെ നിയമിക്കുന്നത് തടയുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എമിഗ്രേഷനില്ലാതെ താല്‍ക്കാലികമായി ജോലി ചെയ്യാന്‍ സാധിക്കുന്ന എച്ച്-1 ബി വിസ വഴി നിയമനം നടത്താന്‍ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് അമേരിക്കക്കാരായ തൊഴിലാളികളുമായി സംസാരിച്ചിരുന്നു. വിദേശ തൊഴിലാളികളെ ഉപയോഗിച്ച് സ്വദേശികളെ മാറ്റിനിര്‍ത്തുന്നതായി അവരില്‍ നിന്ന് പരാതി ലഭിച്ചിരുന്നു. ഇത് അനുവദിക്കില്ലെന്നും ഓരോ അമേരിക്കക്കാരന്റെയും ജീവിതത്തിനുവേണ്ടി അവസാനം വരെ പോരാടുമെന്നും ട്രംപ് പറഞ്ഞു. ഡിസ്‌നി വേള്‍ഡ് പോലുള്ള പ്രമുഖ കമ്പനികളില്‍ സ്വദേശികളെ ഒഴിവാക്കി കുറഞ്ഞ ശമ്പളത്തില്‍ വിദേശികളായവരെ ജോലിക്ക് നിര്‍ത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിടുണ്ടെന്നും. ഇത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അനധികൃത കുടിയേറ്റം അമേരിക്കയില്‍ വ്യാപകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് തടയുന്നതിനായി മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടും. രാജ്യത്ത് മയക്കുമരുന്നത് വ്യാപിക്കുന്നത് തടയും. യുവാക്കളില്‍ വളരുന്ന വിഷത്തെ പുറത്താക്കുന്നതിന് ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയില്‍ എച്ച- 1ബി വീസയില്‍ നിരവധി ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ട്രംപിന്റെ ഈ മനോഭാവം തുടര്‍ന്നാല്‍ നിരവധി ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടമാകും. അയര്‍ലണ്ട് ഉള്‍പ്പടെയുള്ള അനവധി രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് തൊഴിലാളികളാണ് എച്ച് 1 ബി വിസ വഴി അമേരിക്കയില്‍ ജോലി ചെയ്യുന്നത്.

 

 
എഎം

 

Share this news

Leave a Reply

%d bloggers like this: