ഭക്ഷണത്തിനു വഴിയില്ല; വെനിസ്വല നിവാസികള്‍ നരഭോജികളായി മാറുന്നു

വെനിസ്വലയില്‍ പട്ടിണി രൂക്ഷമാകുന്നു. പണത്തിന് തീരെ വിലയില്ലാത്ത അസ്ഥയാണ് ഇവിടെ സംജാതമായിരിക്കുന്നത്. അതിനെ തുടര്‍ന്ന് കൊടിയ ദാരിദ്ര്യം പടരുകയും പട്ടിണിമരണങ്ങള്‍ രാജ്യത്ത് നിരന്തര സംഭവമാവുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്നാണ് ഇവിടുത്തെ ചിലര്‍ പരസ്പരം കൊന്ന് തിന്നാനാരംഭിച്ചിരിക്കുന്നത്. ഇവിടുത്തെ മീന്‍പിടുത്തക്കാരാണ് ഇത്തരത്തില്‍ നരഭോജികളായി പരിണമിച്ചിരിക്കുന്നത്.

മത്സ്യബന്ധനത്തിലും അതുമായി ബന്ധപ്പെട്ട വ്യവസായത്തിലും മുന്‍പന്തിയില്‍ നിന്നിരുന്ന രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് ഈ സ്ഥിതി സംജാതമായിരിക്കുന്നത്.

ഒരിക്കല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ട്യൂണ മത്സ്യത്തെ കയറ്റി അയച്ചിരുന്ന രാജ്യമാണ് ഇത്തരത്തില്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയിരിക്കുന്നത്. മത്സ്യവ്യവസായം തകര്‍ന്നതിനെ തുടര്‍ന്ന് തൊഴിലില്ലാതായ ഇവിടുത്തെ മുക്കുവരില്‍ നല്ലൊരു വിഭാഗം കടല്‍ക്കൊള്ളയിലേക്ക് മാറിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. ഇവര്‍ ഡസന്‍ കണക്കിന് പേരെ കടലില്‍ കൊന്ന് തള്ളിയെന്നും വെളിപ്പെട്ടിട്ടുണ്ട്.നിരവധി പേര്‍ കള്ളക്കടത്ത് നടത്തി പണമുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്.

കടലില്‍ നടക്കുന്ന കൊള്ളകള്‍ ദിവസം തോറും വര്‍ധിച്ച് വരുകയാണ്. മരണമടയുന്ന മുക്കുവരുടെ എണ്ണവും പെരുകുന്നുണ്ട്. മീന്‍പിടിത്തം കൊണ്ട് ജീവിക്കാന്‍ സാധിക്കാതെ വന്നതോടെ മിക്ക മീന്‍പിടിത്തക്കാരും തങ്ങളുടെ ബോട്ടുകള്‍ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രവണത വര്‍ധിക്കുന്നുവെന്നാണ് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിയന്റെ നേതാവായ അന്റോണിയോ ഗാര്‍സിയ വെളിപ്പെടുത്തുന്നത്.

2004ല്‍ വെനിസ്വല 120,000 ടണ്‍ ട്യൂണ മത്സ്യമായിരുന്നു പിടിച്ചിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ജൂണില്‍ അത് മൂന്നിലൊന്നായി ചുരുങ്ങുകയായിരുന്നു. മത്സ്യമേഖലയിലെ പ്രതിസന്ധിയായിരുന്നു ഇതിന് കാരണം. തങ്ങള്‍ പിടിക്കുന്ന മത്സ്യത്തിന്റെ പകുതിയും സര്‍ക്കാരിന് വില്‍ക്കണമെന്ന് വെനിസ്വല നിര്‍ബന്ധം പിടിച്ചപ്പോള്‍ ഇവിടെ മീന്‍പിടിത്തം നടത്തിയിരുന്ന കമ്ബനികളില്‍ മിക്കവയും മറ്റ് രാജ്യങ്ങളിലേക്ക് മാറിപ്പോയിരുന്നു. വെനിസ്വലയുടെ വിലകുറഞ്ഞ് വരുന്ന കറന്‍സിയായ ബോളിവറിന് മീന്‍ വില്‍ക്കുന്നത് തങ്ങള്‍ക്ക് നഷ്ടം വരുത്തി വയ്ക്കുമെന്ന ഭയത്താലാണ് കമ്പനികള്‍ സ്ഥലം വിട്ടിരിക്കുന്നത്. അത് കടുത്ത തൊഴിലില്ലായ്മ രാജ്യത്ത് സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ആകപ്പാടെ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധികളും മീന്‍പിടിത്തക്കാരെ ഭീകരമായ തോതില്‍ ബാധിച്ചിട്ടുണ്ട്.
എ എം

Share this news

Leave a Reply

%d bloggers like this: