ഇന്ന് ലോക മനുഷ്യാവകാശ ദിനം

ഇന്ന് 68 മത് ലോക മനുഷ്യാവകാശ ദിനം. 1948 ല്‍ ഐക്യരാഷ്ട്ര സഭാ പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചതിന്റെ ഓര്‍മയ്ക്കാണ് മനഷ്യാവകാശ ദിനം ആചരിക്കുന്നത്.
മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കായി ഇന്ന് നിലകൊള്ളുക എന്നതാണ് ഇത്തവണ മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം.

മനുഷ്യന്റെ പ്രാഥമികാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നത് ലോകത്തുടനീളം നിത്യസംഭവമായി മാറിയ സാഹചര്യത്തിലാണ് ഈ മുദ്രാവാക്യം ഏറ്റെടുത്തത്. ജാതി-മത-സമൂഹ ഭേദമന്യേ കൈകൊള്ളുന്ന തീവ്രനിലപാടുകള്‍ അസംഖ്യം നിരപരാധികളെയാണ് അക്രമങ്ങള്‍ക്കിരകളാക്കുന്നത്. മാനുഷിക മൂല്യങ്ങള്‍തന്നെ അക്രമങ്ങള്‍ക്ക് വിധേയമായെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നു.

എന്നാല്‍ സ്‌കൂളാവട്ടെ, ജോലിസ്ഥലമാവട്ടെ, തെരുവാവട്ടെ എവിടെയായാലും മറ്റുള്ളവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണമെന്ന് ഈ ദിനത്തില്‍ ഐക്യരാഷ്ട്രസഭ ലോകത്തെ ഓര്‍മ്മിപ്പിക്കുന്നു. ഫലസ്തീനും സിറിയയും ലോകത്തിന്റെതന്നെ ദുഖമായി മാറുമ്പോള്‍ സൈനിക മേധാവിത്വത്തില്‍ അവകാശങ്ങള്‍ ബലികഴിക്കപ്പെടുന്നവരുടെ എണ്ണം ലോകത്തിന്റെ വിവിധ കോണുകളില്‍ പ്രതിദിനം വര്‍ധിക്കുകയാണ്.

സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന അഭയാര്‍ഥികളുടെ എണ്ണം പതിന്മടങ്ങായി ഉയര്‍ന്നുകഴിഞ്ഞു. ഇവരുടെയൊക്കെ അവകാശങ്ങള്‍ക്ക് വേണ്ടി നമുക്കൊരുമിച്ച് നിലകൊള്ളാമെന്നാണ് യുഎന്നിന്റെ ആഹ്വാനം.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: