ക്രിയേറ്റിവ് അയര്‍ലന്റിന് എന്‍ഡാ കെന്നി തുടക്കം കുറിച്ചു

ഡബ്ലിന്‍ : ഐറിഷ് ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ രാജ്യത്ത് സാംസ്‌കാരിക രംഗം വളര്‍ത്തുവാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികളില്‍ സര്‍ഗാത്മകത ഉണര്‍ത്താന്‍ ആവശ്യമായ പുത്തന്‍ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ‘ക്രിയേറ്റിവ് അയര്‍ലണ്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി സ്‌കൂളുകളിലാണ് ആരംഭിക്കുന്നത്. ഈസ്റ്റര്‍ തിങ്കളാഴ്ചയില്‍ ആയിരിക്കും സ്‌കൂളുകളില്‍ സാംസ്‌കാരിക പരിപാടികള്‍ ആഘോഷിക്കുക. കുട്ടികളില്‍ കല, സംഗീതം, നാടകം തുടങ്ങിയ മേഖലകളില്‍ അഭിരുചി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പരിപാടി പ്രധാനമന്ത്രി എന്‍ഡാ കെന്നി ഉത്ഘാടനം ചെയ്തു.

വരും വര്‍ഷങ്ങളില്‍ അയര്‍ലണ്ടിനെ ലോകത്തെ തന്നെ ഏറ്റവും വലിയ സിനിമ, നാടക, കേന്ദ്രങ്ങള്‍ ആക്കി മാറ്റാനും ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നുണ്ട്. കൂടാതെ കുട്ടികളിലെ കുറ്റവാസന, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കാനും അവര്‍ക്ക് മാനസികോല്ലാസം നല്‍കാനും ഇത്തരം കലാപരിപാടികള്‍ക്ക് കഴിയുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: