മിഡ്ലാന്‍ഡ് റീജണല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവ് കണ്ടെത്തി ഹിക്ക

 

പോര്‍ട്ടലോയിഡ് : മിഡ്ലാന്‍ഡ് റീജണല്‍ ആസ്പത്രിയിലെ സ്ഥിതി പരിതാപകരമാണെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വളിറ്റി അതോറിറ്റി (HIQA) നടത്തിയ മിന്നല്‍ പരിശോധനയിലാണ് ചികിത്സാ പിഴവ് അടക്കമുള്ള പ്രതിസന്ധിക്ക് എതിരെ നോട്ടീസ് നല്‍കിയിരിക്കുന്നത്.

ആശുപത്രിയിലെ മാതൃ-ശിശു വിഭാഗത്തിലാണ് പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അടുത്തിടെ ഇവിടെ അഞ്ച് നവജാത ശിശുക്കള്‍ മരണപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നുള്ള പ്രതിസന്ധി നിലനിക്കുമ്പോഴാണ് ആശുപത്രിയില്‍ നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും എണ്ണം കുറവായതും പ്രതിസന്ധി രൂക്ഷമാക്കിയത്. ഇത് കൂടാതെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ പരിമിതമായതും ആശങ്കയുയര്‍ത്തുന്നതായി ഹിക്ക അറിയിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: