പുതുതായി നിയമിതരായ ഐറിഷ് അധ്യാപകര്‍ക്ക് ശമ്പള വര്‍ദ്ധനവ് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

ഡബ്ലിന്‍: ജനുവരി ഒന്ന് മുതല്‍ പുതുതായി നിയമിതരായ അധ്യാപകര്‍ക്ക് വേതന നിരക്ക് വര്‍ധിപ്പിക്കാന്‍ തയ്യാറാണെന്ന് വിദ്യാഭ്യാസ വകുപ്പ്. ലാന്‍ഡ് ടൗണ്‍ എഗ്രിമെന്റില്‍ ഒപ്പുവെച്ചവരും, 2012 ഫെബ്രുവരി 1-നു ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്കുമാണ് പുതിയ പ്രഖ്യാപനത്തിലൂടെ ശമ്പള നിരക്ക് വര്‍ദ്ധിക്കുകയെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ തീരുമാനം എല്ലാ സ്‌കൂള്‍ മാനേജര്‍മാരെയും രേഖ മൂലം അറിയിച്ചതായും വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ എ.എസ്.ടി.ഐ അധ്യാപക യുണിയനിലുള്ള 17,000 അധ്യാപകര്‍ക്ക് ഈ പ്രയോജനം ലഭിക്കില്ല. പക്ഷെ ടി.യു.ഐ, ഐ.എന്‍.ടി.ഓ എന്നീ സംഘടനകളിലുള്ളവര്‍ പ്രസ്തുത ശമ്പള വര്‍ദ്ധനവിന് അര്‍ഹരുമാണ്. എ.എസ്.ടി.ഐ ലാന്‍സ് ടൌണ്‍ കരാറില്‍ ഒപ്പു വെയ്ക്കാത്തതുമൂലം ഇവര്‍ക്ക് ശമ്പള വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതല്ല എന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: