യൂറോപ്പില്‍ വിദ്യാസമ്പന്നരായ മുസ്ലീങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് അയര്‍ലണ്ടില്‍

ഡബ്ലിന്‍: മുസ്ലീങ്ങളുടെ വിദ്യാഭ്യാസ നിലവാരത്തില്‍ യുറോപ്യയില്‍ നിന്നും ഏറെ വ്യത്യസ്തരാണ് ഐറിഷ് മുസ്ലീങ്ങള്‍ എന്ന് പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. വാഷിംഗ്ടണ്‍ ആസ്ഥാനമായ പീ റിസര്‍ച് സെന്ററിന്റെ അയര്‍ലണ്ടില്‍ നടത്തിയ സര്‍വേയിലാണ് ഈ റിപ്പോര്‍ട്ട് ഉള്ളത്. മാത്രമല്ല അയര്‍ലണ്ടിലെ മറ്റു മതക്കാരെക്കാള്‍ ഉന്നത വിദ്യാഭ്യാസവും പദവിയും വഹിക്കുന്നവരും കൂടിയാണ് ഇവുടത്തെ മുസ്ലീങ്ങള്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അയര്‍ലണ്ടിലെ 70,000 മുസ്ലീങ്ങളില്‍  2000 പേര്‍ ഡോക്ടര്‍മാരാണെന്നു സര്‍വേയില്‍ വ്യക്തമാക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസം കൃത്യമായി നടത്തുന്ന ഇവര്‍ മറ്റു ഐറിഷ് മതക്കാരെ മറികടന്നിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

മുസ്ലിം വിദ്യാഭ്യാസം നല്ല നിലവാരത്തിലുള്ള മറ്റു രാജ്യങ്ങള്‍ യു.കെ, ലിത്വാനിയ, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളാണ്. എന്നാല്‍ ജോര്‍ജിയ, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളില്‍ മുസ്ലീങ്ങളുടെ വിദ്യാഭ്യാസ നിലവാരം വളരെ താഴ്ന്നതുമാണ്. വിദ്യാഭ്യാസ നിലവാരത്തില്‍ ലോകത്തു ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ജൂതന്മാരാണെന്നും സര്‍വേയില്‍ വ്യക്തമാക്കുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: