ലീമെറിക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലൈംഗീക രോഗ ബാധ പടര്‍ന്നു പിടിക്കുന്നുണ്ടെന്നു റിപ്പോര്‍ട്ട്

ലീമെറിക്: ലീമെറിക് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ ലൈംഗീക രോഗങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലാണ് വിദ്യാര്‍ത്ഥികളിലെ ലൈംഗിക രോഗങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്ന പരാമര്‍ശമുള്ളത്. ലൈംഗിക ബന്ധം 90% ശക്തമായിരിക്കുന്നത് തേര്‍ഡ് ലെവല്‍ വിദ്യാര്‍ത്ഥികളില്‍ ആണെന്ന് കണ്ടെത്തുകയുണ്ടായി.

ലൈംഗീക ബന്ധത്തിലൂടെ പടര്‍ന്നുപിടിക്കുന്ന (STD) രോഗങ്ങള്‍ അറിയാനുള്ള സ്‌ക്രീനിങ്ങിനു തേര്‍ഡ് ലെവല്‍ വിദ്യാര്‍ത്ഥികള്‍ വിധേയരാകുന്നില്ലെന്നു കഴിഞ്ഞ വര്‍ഷത്തെ ദേശീയ സര്‍വേയില്‍ വ്യക്തമാക്കിയിരുന്നു. STD ആയ ഗൊണേറിയ, ക്ലമിഡിയ, എയ്ഡ്സ് എന്നിവ ലീമെറിക് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സജീവമാക്കുന്നതിന്റെ മുന്നറിയിപ്പിലാണ് ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍.

ഗൗരവമായി കാണേണ്ട കാര്യമായതിനാല്‍ ഓരോ വിദ്യാര്‍ത്ഥിയെയും നിര്‍ബന്ധിതമായി സ്‌ക്രീനിങ്ങില്‍ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ലൈംഗീക രോഗങ്ങള്‍ ഉണ്ടെന്നു സ്വയം ബോധ്യമുള്ളവര്‍ ഇത് പടര്‍ന്നു പിടിക്കാതിരിക്കാന്‍ ലൈംഗീക ബന്ധത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള ബോധവത്കരണവും നടന്നു വരികയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: