നോട്ട് നിരോധനത്തില്‍ മോഡി സര്‍ക്കാരിനുള്ള ജനപിന്തുണ കുത്തനെ കുറഞ്ഞതായി സര്‍വ്വേ ഫലം

ന്യൂഡല്‍ഹി: രാജ്യത്ത് 1000, 500 നോട്ടുകള്‍ നിരോധിച്ചത് മൂലം ഉണ്ടായ പ്രശ്‌നങ്ങള്‍ തീരാതെ തുടരുന്നതിനിടെ സര്‍ക്കാരിന്റെ തീരുമാനത്തിന് ജനപിന്തുണ കുറയുന്നതായി സര്‍വേ ഫലം. സിറ്റിസണ്‍ എന്‍ഗേജ്‌മെന്റ് പ്ലാറ്റ്‌ഫോം എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് നോട്ട് നിരോധനം സര്‍ക്കാരിന് ഏറെ തിരിച്ചടിയായതായി കണ്ടെത്തിയത്.

സര്‍വേയില്‍ മുന്‍പ് നോട്ട് നിരോധനത്തെ അനുകൂലിച്ചവരില്‍ പലരും ഇപ്പോള്‍ സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കുകയാണ്. മൂന്നാഴ്ച മുന്‍പ് ഇവര്‍ നടത്തിയ സര്‍വേയില്‍ ഏകദേശം 51 ശതമാനം പേരും നോട്ട് നിരോധനത്തെ അനുകൂലിച്ചിരുന്നു. എന്നാല്‍ പുതിയ സര്‍വേയില്‍ അനുകൂലിക്കുന്നവരുടെ എണ്ണം 36 ശതമാനമായി കുറഞ്ഞു.

12 ലക്ഷം കോടി രൂപ മൂല്യം വരുന്ന പഴയ നോട്ടുകള്‍ ഇപ്പോള്‍ തന്നെ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടു കഴിഞ്ഞു. പഴയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ ഇനിയും രണ്ടാഴ്ച സമയം ബാക്കിയുണ്ട്. ഈ സാഹചര്യത്തില്‍ തീരുമാനം നടപ്പിലാക്കിയത് കൊണ്ട് എന്ത് ഗുണമാണ് ഉണ്ടായെതന്നും സര്‍വേയില്‍ പെങ്കടുത്തവര്‍ ചോദിക്കുന്നു.

ആറ് ശതമാനം പേരായിരുന്നു മുമ്ബ് നടത്തിയ സര്‍വേയില്‍ നോട്ട് പിന്‍വലിക്കല്‍ തീരുമാനം നടപ്പില്‍ വരുത്തുന്നതില്‍ സര്‍ക്കാരിന് വന്‍ വീഴ്ച പറ്റിയെന്ന് അഭിപ്രായപ്പെട്ടത്. പുതിയ സര്‍വേയില്‍ ഇത് 25 ശതമാനമാണ്. ഇത്തരത്തില്‍ നോട്ട് നിരോധന വിഷയത്തില്‍ കൃത്യമായ നിലപാട് മാറ്റമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് സര്‍വേ ഫലം പറയുന്നു.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: