ഐറിഷ് നേഴ്സുമാര്‍ സഹികെട്ട് സമരമുഖത്തേക്ക്:രോഗികളുടെ കാര്യം വീണ്ടും കഷ്ടത്തിലേക്കു…

ഡബ്ലിന്‍: ഐ.എന്‍.എം.ഒ യിലെ 90% മെമ്പര്‍മാരും ഇന്‍ഡസ്ട്രിയല്‍ ആക്ഷന് തയ്യാറെടുക്കുകയാണ്. ജനുവരി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനയുമായി ആരോഗ്യ വകുപ്പിന് തങ്ങളുടെ നിര്‍ദ്ദേശങ്ങളുടെ പട്ടികയും സമര്‍പ്പിച്ചിട്ടുണ്ട്. അയര്‍ലണ്ടിലെ ആശുപത്രികളില്‍ ആശങ്കക്ക് ഇടനല്‍കും വിധമാണ് നേഴ്സുമാരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നത്.

രോഗികളുടേ അനുപാതത്തിലുള്ള വര്‍ധനവും നേഴ്സുമാരുടെയും മിഡ്വൈഫ്സിന്റെയും എണ്ണത്തിലുള്ള കുറവും മൂലം ജോലിയിലുള്ളവര്‍ക്കു കൂടുതല്‍ ജോലികള്‍ ഏറ്റെടുക്കേണ്ടതായി വരുന്നു. ഡോക്ടര്‍മാര്‍ക്ക് അനവധിച്ചിട്ടുള്ള അവധിയേക്കാള്‍ എത്രെയോ തുച്ഛമായ അവധിദിനങ്ങള്‍ മാത്രമേ നേഴ്സുമാര്‍ക്ക് ലഭിക്കുന്നുള്ളൂ. അതിലും കൂടുതല്‍ ഉള്ള ജോലി ഭാരവും കൊണ്ട് മടുത്ത ഇവര്‍ക്ക് മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നു ഐ.എന്‍.എം.ഒ ജനറല്‍ സെക്രട്ടറി ലിം ടോറന്‍ വ്യക്തമാക്കി.

2008 മുതല്‍ 3,500-ല്‍ താഴെ നേഴ്സുമാര്‍ ആണ് അയര്‍ലണ്ടിലുള്ളത്. അയര്‍ലണ്ടില്‍ ഇപ്പോഴുള്ളവരുടെ എണ്ണം വളരെ പരിമിതമാണെന്നും ജനറല്‍ സെക്രട്ടറി അറിയിച്ചു. എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാതെ സമരത്തെ അധിക്ഷേപിക്കുന്ന ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസിന്റെ പ്രസ്താവനയില്‍ നേഴ്‌സിങ് സംഘടനാ അതൃപ്തി പ്രകടിപ്പിച്ചു. ഉദ്യോഗാര്‍ത്ഥികളെ ഈ ജോലിയിലേക്ക് ആകര്‍ഷിക്കുന്ന വിധത്തിലുള്ള ഒരു തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പ് നടത്തീട്ടുമില്ല എന്ന് അവര്‍ പരാതിപ്പെടുന്നു.

ഡിസംബര്‍ 28 മുതല്‍ 30 വരെ ഓപ്പണ്‍ റിക്രൂട്‌മെന്റ് ഡോക്ടര്‍ സ്റ്റീവന്‍സ് ഹോസ്പിറ്റലില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഐറിഷ് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള ഏതു വിഷയം എടുത്തു പഠിച്ചവര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. നേഴ്‌സിങ് മേഖലയില്‍ പഠിച്ചിട്ടില്ലാത്ത പരിചയമില്ലാത്തവര്‍ രോഗികള്‍ക്ക് കുത്തിവയ്പ്പ് എടുക്കുന്നതും മറ്റും ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുകയാണ്.

ഐ.എന്‍.എം.ഒ യുടെ വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിര്‍ദ്ദേശത്തില്‍: അത്യഹിക വിഭാഗങ്ങള്‍ കൂടുതല്‍ അനുവദിക്കുക, ജോലിക്കാരുടെ എണ്ണം വര്‍ധിപ്പിക്കുക, അവധി സേവന വ്യവസ്ഥകള്‍ പുനഃക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉള്ളത്. ആരോഗ്യ മന്ത്രി അധ്യക്ഷനായ വട്ടമേശ സമ്മേളനങ്ങള്‍ നടത്തി പ്രശ്‌നം പരിഹരിക്കാനും സംഘടന ആവശ്യപ്പെടുന്നു. ജനുവരിയില്‍ തീയതി നിശ്ചയിച്ച പല സര്‍ജ്ജറികളും നിര്‍ത്തി വെക്കേണ്ടി വരുമെന്ന തീരുമാനത്തിലാണ് പല ആശുപത്രികളും.

 

എ എം

Share this news

Leave a Reply

%d bloggers like this: