സൗജന്യ ക്രിസ്മസ് അത്താഴം ഒരുക്കി ബെയ്ക്ക് ഹൗസ് കഫെ ആന്‍ഡ് റസ്റ്റോറന്റ്

തുള്ളാമോര്‍്: ക്രിസ്മസ് ദിനത്തില്‍ പുണ്യ പ്രവര്‍ത്തിയായ ഭക്ഷണ വിതരണം ചെയ്യാന്‍ തയ്യാറായി തുള്ളാമോര്‍് കോ ഓഫാലിയിലെ ബെയ്ക് ഹൗസ് കഫെ ആന്‍ഡ് റസ്റ്റോറന്റ്. സമൂഹത്തിലെ ഉന്നതര്‍ ക്രിസ്മസിന്റെ ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ ഭക്ഷണം പോലും ലഭ്യമല്ലാത്ത മറ്റൊരു വിഭാഗത്തിന് സൗജന്യ ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചിരിക്കയാണ് ഒരു റെസ്റ്റോറന്റ്.

ദരിദ്രര്‍, വീടില്ലാത്തവര്‍, വയോജനങ്ങള്‍ എന്നീ ഗ്രൂപ്പില്‍പെടുന്ന ആളുകള്‍ക്ക് അയര്‍ലണ്ടിലെ പരമ്പരാഗത ക്രിസ്മസ് സദ്യ വിളമ്പിയാണ് റസ്റ്റോറന്റ് മാതൃകയാകുന്നത്. ക്രിസ്മസ് ദിനത്തില്‍ ഇവിടെ എത്തുന്നവരെ സ്വീകരിക്കാന്‍ പ്രതേക വോളന്റിയര്‍മാരെ നിയമിച്ചിരിക്കയാണ്. ഭക്ഷണം നല്‍കാന്‍ കഴിയുന്നതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നും റസ്റ്റോറന്റ് ഉടമകയില്‍ ഒരാളായ ഡിറക്ക് കോനി അഭിപ്രായപ്പെടുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: