വളര്‍ത്തു പട്ടിയെയും കൂട്ടി ഭിക്ഷാടനം നടത്തിയ കുടിയേറ്റക്കാരന് കോടതി ശിക്ഷ വിധിച്ചു

കോര്‍ക്ക്: കോര്‍ക്ക് സിറ്റിയില്‍ വളര്‍ത്തു പട്ടിയെയും കൂട്ടി ഭിക്ഷാടനം നടത്തിയ റൊമേനിയന്‍കാരന് 250 യൂറോ ഫൈന്‍ അടയ്ക്കാന്‍ വിധിച്ചു കോര്‍ക്ക് ഹൈക്കോടതി. ഒരു വര്‍ഷം മുന്‍പ് റൊമേനിയയില്‍ നിന്നെത്തി സ്വീപ്പര്‍ ആയി ജോലി ചെയ്തിരുന്ന ലോണാല്‍ റോസ്റ്റാസിനാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നത്. കേസുമായി ബന്ധപെട്ടു കോടതിയില്‍ ഹാജരായ ഇന്‍സ്പെക്ടര്‍, റോസ്റ്റാസ് എന്ന യാചകന്‍ കോര്‍ക്ക് സിറ്റിയിലെ കാല്‍നടക്കാര്‍ക്ക് പ്രതിബന്ധം സൃഷ്ടിച്ചതായും, ലൈസന്‍സില്ലാതെ പട്ടിയെ വളര്‍ത്തുന്നതും, ഭിക്ഷാടനത്തിനു ഉപയോഗിച്ചതായും കോടതിയെ ബോധിപ്പിച്ചു.

തന്റെ വളര്‍ത്തു പട്ടിക്ക് ഭക്ഷണം നല്‍കാനാണ് താന്‍ ഭിക്ഷാടനം നടത്തിയതെന്ന് റോസ്റ്റാസ് വ്യക്തമാക്കിയെങ്കിലും ഈ വാദത്തെ എതിര്‍ത്ത കോടതി മൊത്തം 250 യൂറോ ഫൈന്‍ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കി ഭിക്ഷാടനം നടത്തുന്നവര്‍ക്ക് ശിക്ഷയില്‍ ഇളവില്ലെന്നും കോടതി അറിയിച്ചു. ജീവിക്കാനാവശ്യമായ തൊഴില്‍ കണ്ടുപിടിക്കണമെന്നും, ലൈസന്‍സ് ഇല്ലാതെ പട്ടികളെ വളര്‍ത്തരുതെന്നും ആവശ്യപ്പെട്ടു. സാമ്പത്തിക പരാധീനതയുള്ള റോസ്റ്റാസ് എങ്ങിനെ പട്ടിയെ വാങ്ങിയെന്നും കോടതി പ്രതിയോട് അന്വേഷിച്ചു.

എ എം

Share this news

Leave a Reply

%d bloggers like this: