ഐറിഷ് ഇമിഗ്രേഷന്‍ വകുപ്പില്‍ കുടിയേറ്റാക്കറുടെ കുട്ടികളുടെ വിവരങ്ങള്‍ ലഭ്യമല്ലെന്നു റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടിലേക്ക് കുടിയേറുന്നവരുടെ വിവര ശേഖരങ്ങള്‍ കൃത്യമായി ഇമിഗ്രേഷന്‍ വിഭാഗത്തിലുണ്ടെങ്കിലും ഇവരുടെ കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ അടങ്ങുന്ന വിവരങ്ങള്‍ ഇല്ലെന്നു റിപ്പോര്‍ട്ട്. 32 കേസ് സ്റ്റഡീസ് നടത്തിയ നാഷണല്‍ ഇമിഗ്രേഷന്‍ കൗണ്‍സിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മുതിര്‍ന്നവരെ മാത്രം കുടിയേറ്റക്കാരായി കാണുകയും കുട്ടികളെക്കുറിച്ചു വ്യക്തമായ വിവരം കൈമാറാതിരിക്കുകയും ചെയ്യുമ്പോള്‍ ഭാവിയില്‍ അയര്‍ലന്‍ഡ് സമൂഹത്തിന്റെ ഭാഗമായി ജീവിക്കുന്ന കുട്ടികള്‍ക്ക് പല നിയമപരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് പഠനത്തിന് മേല്‍നോട്ടം വഹിച്ച ദേശീയ ഇമിഗ്രേഷന്‍ കൗണ്‍സില്‍ സി.ഇ.ഓ ബ്രിയാന്‍ കിലോറന്‍ വ്യക്തമാക്കി. രാജ്യത്തെ കുട്ടി കുടിയേറ്റക്കാരുടെ വിവരങ്ങള്‍ അപൂര്‍ണ്ണമാണെന്നും അദ്ദേഹം പ്രതീകരിച്ചു.

അയര്‍ലണ്ടില്‍ അഭയാര്‍ഥികളായി എത്തുന്നവരുടെ കുട്ടികളുടെ വിവരങ്ങളും സുതാര്യമല്ല. മുതിര്‍ന്നവരെപ്പോലെ തന്നെ യൂറോപ്പില്‍ നിന്ന് പാലായനം ചെയ്തു ഇവിടെ എത്തുന്ന നിരവധി കുട്ടികളും പിടിയിലായിട്ടുമുണ്ടെങ്കിലും ഇവരെക്കുറിച്ചും വിവരങ്ങള്‍ പരിമിതമാണ്. വളര്‍ന്നു വരുന്ന കുട്ടികള്‍ വിദ്യാഭ്യാസം പോലും കൃത്യമായി ലഭിക്കാതെ ചെറിയ ചെറിയ ജോലികള്‍ ചെയ്തു ജീവിതം ആരംഭിക്കുകയാണ് ചെയ്യുന്നത്. രാജ്യത്തെ മറ്റു കുട്ടികള്‍ക്ക് ലഭിക്കുന്ന അവകാശങ്ങളും അവസരങ്ങളും ലഭിക്കാതെ ഇവര്‍ ദരിദ്ര വിഭാഗങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇത്തരം കുട്ടികള്‍ക്കിടയില്‍ സെന്‍സസ് കൃത്യമായി നടത്തി വിവരങ്ങള്‍ ശേഖരിക്കുകയും അര്‍ഹമായ പരിഗണന നല്‍കണമെന്നും ബ്രിയാന്‍ ഓര്‍മിപ്പിക്കുന്നു. രാത്രി കാലങ്ങളില്‍ പാര്‍ക്കിലും, സ്ട്രീറ്റിലും കിടന്നുറങ്ങുന്നവരില്‍ ഭൂരിഭാഗവും ഇത്തരക്കാരാണെന്നു അദ്ദേഹം വിവരിക്കുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: