12 മുതല്‍ 14 വയസ്സ് വരെയുള്ള ഐറിഷ് കുട്ടി ക്രിമിനലുകള്‍ വര്‍ദ്ധിക്കുന്നു

ഡബ്ലിന്‍: ഗാര്‍ഡ ജുവൈനല്‍ ക്രൈം പ്രോഗ്രാമിന്റെ റിപ്പോര്‍ട്ടില്‍ 12 മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികളില്‍ ക്രിമിനല്‍ സ്വഭാവം വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. 2014-ല്‍ 12 വയസ്സുള്ള 766 കുട്ടികള്‍ ക്രിമിനലായപ്പോള്‍ 2015-ല്‍ ഇവരുടെ എണ്ണം 814 ആയി വര്‍ദ്ധിച്ചു. പക്ഷെ 15 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികളില്‍ ക്രിമിനല്‍ സ്വഭാവം കുറഞ്ഞു വരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ പ്രായക്കാരിലും 2014-ല്‍ 19854 കുട്ടികള്‍ ഉണ്ടായിരുന്നത് കുറഞ്ഞു 2015-ല്‍ 19513 എന്ന നിലയിലായിരുന്നു.

ജുവൈനല്‍ ഹോമിലെത്തുന്ന നിസ്സാര കുറ്റക്കാരെ കുറച്ചു ദിവസത്തിനുള്ളില്‍ തന്നെ അവരുടെ വീടുകളില്‍ എത്തിക്കുകയാണ് പതിവ്. പ്രൈമറി തലത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ആവശ്യാനുസരണം കൗണ്‍സിലിംഗ് നല്‍കി അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കുട്ടി ക്രിമിനലുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുന്നു എന്നാണ് ജുവൈനല്‍ അധികൃതരുടെ പക്ഷം.

എ എം

Share this news

Leave a Reply

%d bloggers like this: