ഭവനരഹിതര്‍ക്കു വേണ്ടി ജനങ്ങളുടെ നേതൃത്വത്തില്‍ ഡബ്ലിനിലെ അപ്പോളോ ഹൗസ് പിടിച്ചെടുത്തു

ഡബ്ലിന്‍: ഭവന രഹിതര്‍ക്കു വേണ്ടി മുറവിളി കൂട്ടുക മാത്രം ചെയ്യുന്ന സര്‍ക്കാര്‍ നടപടിയെ കളിയാക്കികൊണ്ടാണ് ഡബ്ലിനിലെ അപ്പോളോ ഹൗസ് പൊതുജനം പിടിച്ചടക്കിയത്. ‘ഹോം സ്വീറ്റ് ഹോം’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ നാമയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ജനം കൈയടക്കിയിരിക്കുന്നതു. ഡബ്ലിനില്‍ താരാ സ്ട്രീറ്റിലെ സോഷ്യല്‍ വെല്‍ഫെയര്‍ കെട്ടിടമായ അപ്പോളോ ഹൗസ് ആണ് ജനക്കൂട്ടം പിടിച്ചെടുത്തത്. ഭവന പ്രതിസന്ധി അവസാനിക്കുമ്പോള്‍ കെട്ടിടം തെയിരിക്കെ ലഭിക്കുമെന്നും അറിയിച്ചു. എന്നാല്‍ അനധികൃതമായി തങ്ങളുടെ കെട്ടിടം പിടിച്ചെടുത്തതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്നു നാമ വ്യക്തമാക്കി.

അയര്‍ലണ്ടിലെ അറിയപ്പെടുന്ന ഗായകനും, ഓസ്‌കാര്‍ ജേതാവുമായ ഗ്ലെന്‍ ഹന്‍സാര്‍ഡും കെട്ടിടം പിടിച്ചടക്കാന്‍ കൂടെ ഉണ്ടായിരുന്നു. രാജ്യത്തെ കെട്ടിട ഉടമകള്‍ കെട്ടിടങ്ങള്‍ ആവശ്യത്തിന് നല്‍കാത്തത് മൂലമാണ് നിരവധി ആളുകള്‍ തെരുവില്‍ അന്തിയുറങ്ങേണ്ടി വരുന്നതെന്ന് ഹോം സ്വീറ്റ് ഹോം പ്രവര്‍ത്തകര്‍ പറയുന്നു. രാജ്യത്തിന്റെ ഹൃദയ ഭാഗമായ ഡബ്ലിനില്‍ ഇതുപോലെയുള്ള കെട്ടിടങ്ങള്‍ വേണ്ടി വന്നാല്‍ ഇനിയും ഒഴിപ്പിക്കുമെമെന്ന നിലപാടിലാണ് സംഘടന.

തങ്ങളുടെ പ്രവൃത്തി നിയമപരമല്ലെങ്കിലും കിടപ്പാടമില്ലാത്തവര്‍ക്കു അഭയം ലഭിക്കുന്നത് കാണുമ്പൊള്‍ സന്തോഷമുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. സാഹിത്യകാരന്മാരും, ഗായകരും മാറ്റ് കലാകാരന്മാരും ഒന്നിച്ചു ചേര്‍ന്ന് തെരുവില്‍ ഇറങ്ങുന്നവര്‍ക്കു വേണ്ടി ആരംഭിച്ച സംഘടനയാണ് ഹോം സ്വീറ്റ് ഹോം. സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിക്കുകയല്ലാതെ പ്രവര്‍ത്തി പഥത്തില്‍ അതിന്റെ ഫലം സുധാര്യമല്ലെന്നും ഇവര്‍ പറയുന്നു.

വാടകക്കാരുടെ കൂട്ടായ്മ പോലെ വീടില്ലാത്തവര്‍ സംഘടിച്ച് തങ്ങളുടെ അഭയ സ്ഥലം കണ്ടെത്താന്‍ ഇനി താമസിക്കരുതെന്നും സംഘടനാ ആഹ്വനം ചെയ്തു. കെട്ടിടങ്ങള്‍ നിലനില്‍ക്കുമ്പോഴും അത് പ്രയോജനപ്പെടുത്താതെ ഉയര്‍ന്ന വാടക നല്‍കുന്നവര്‍ക്ക് മാത്രം വീട് നല്‍കുന്ന വീട്ടുടമസ്ഥരാണ് നഗരങ്ങളിലെ വാടക നര്‍ധിപ്പിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. ഇത്തരക്കാരാണ് വാടക വീട്ടില്‍ എങ്കിലും താമസിക്കാനുള്ള ജനങ്ങളുടെ അവകാശങ്ങളെ ഇല്ലാതാക്കുന്നത് എന്നും ഇവര്‍ ആരോപിക്കുകയാണ്. ജനങ്ങളുടെ നേതൃത്വത്തില്‍ അപ്പോളോ ഹൗസ് പിടിച്ചെടുത്ത നടപടി തെല്ലു അമ്പരപ്പോടെയാണ് ഐറിഷ് ജനങ്ങള്‍ നോക്കി കാണുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: