മോര്‍ ഇഗ്‌നാത്തിയോസ് നൂറോനോ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 6, 7 തീയതികളില്‍

താല: സെന്റ്. ഇഗ്‌നേഷ്യസ് നൂറോനോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവായ മോര്‍ ഇഗ്‌നാത്തിയോസ് നൂറോനോ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2017 ജനുവരി 6, 7 (വെള്ളി, ശനി) തിയ്യതികളിലായി ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. ജനുവരി 6 വെള്ളിയാഴ്ച വൈകിട്ട് 5:45 ന് കൊടിയേറ്റും, അഭി. ഏലിയാസ് മോര്‍ യൂലിയോസ് മെത്രാപോലീത്തയുടെ നേതൃത്വത്തില്‍ 6:00 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും നടത്തപ്പെടുന്നു. ജനുവരി 7 ശനിയാഴ്ച രാവിലെ 9:30 ന് അഭി. തിരുമനസ്സിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും റെവ. ഫാ. ജോബിമോന്‍ സ്‌കറിയ, റെവ. ഫാ ബിജു പാറേക്കാട്ടില്‍, റെവ. ഫാ. ജിനോ ജോസഫ് എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും പെരുന്നാളിനോടനുബന്ധിച്ചുള്ള വി. കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നതും വി. കുര്‍ബ്ബാനാനന്തരം നേര്‍ച്ചസദ്യയോടും കൊടിയിറക്കോടും കൂടി പെരുന്നാളിന് സമാപനം കുറിക്കുന്നതുമാണ്. വിശ്വാസികളായ എല്ലാവരെയും പെരുന്നാള്‍ ശുശ്രൂഷകളില്‍ വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Church Address: Church of the Presentation of our Lord, Woodford Walk, Dublin 22.

Share this news

Leave a Reply

%d bloggers like this: