ആമസോണിന്റെ ആദ്യ ഡ്രോണ്‍ ഡെലിവറി ബ്രിട്ടനില്‍ വിജയകരമായി നടന്നു.

വാഷിംഗ്ടണ്‍: ഡിജിറ്റല്‍ യുഗത്തിലേക്കും ഓണ്‍ലൈന്‍ വ്യാപാരത്തിലേക്കും വളരെ വേഗം കുതിക്കുന്ന ലോകത്തെ പുതിയ മാനത്തിലേക്ക് നയിക്കുകയാണ് ആമസോണ്‍. പ്രൈംഎയര്‍ എന്ന് പേരിട്ടിരിക്കുന്ന സംവിധാനത്തിലൂടെ 30 മിനുട്ടിനകം ഉല്‍പ്പന്നങ്ങള്‍ വായുവിലൂടെ വീട്ടിലെത്തിക്കുന്ന പദ്ധതിക്കാണ് ആമസോണ്‍ തുടക്കമിടുന്നത്.

ഉല്‍പ്പന്നങ്ങള്‍ സ്വയം ഡ്രോണിലേറി പറന്ന്, ജിപിഎസ് വഴി ലക്ഷ്യസ്ഥാനം കണ്ടെത്തി, ഉപഭോക്താവിന് ഉല്‍പ്പന്നം കൈമാറുമെന്നാണ് ആമസോണ്‍ പറയുന്നത്. ഇംഗ്ലണ്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ ഡെലിവെറി നടപ്പിലാക്കിയെന്നും പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്കും ആളുകളിലേക്കും ഉടന്‍ വ്യാപിപ്പിക്കുമെന്നുമാണ് ആമസോണ്‍ പറയുന്നത്.

ഹെലികോപ്റ്റര്‍ പോലെ ലംബമായും വിമാനം പോലെ മുന്നോട്ടും സഞ്ചരിക്കാന്‍ കഴിയുന്ന ഡ്രോണാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. പ്രൈം എയര്‍ ഡെലിവറി എന്ന് പേരിട്ടിരിക്കുന്ന ആമസോണ്‍ പദ്ധതി പ്രകാരം ചെയ്ത് 13 മിനിറ്റിനകം സാധനങ്ങള്‍ എത്തും.

ഇംഗ്ലണ്ടിലെ കാംബ്രിഡ്ജിലെ ഉപഭോക്താവിനാണ് ആദ്യമായി ഡ്രോണ്‍ വഴി സാധനം എത്തിച്ചത്. ആമസോണ്‍ പ്രൈം എയര്‍ 13 മിനിറ്റിനകം ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എത്തിക്കാനായി എന്ന് ആമസോണ്‍ മേധാവി ജെഫ് ബെസോസ് ട്വീറ്റ് ചെയ്തു. ആമസോണ്‍ ഫയര്‍ ടിവി ബോക്‌സും പോപ്‌കോണ്‍ പാക്കറ്റുമാണ് ഡ്രോണ്‍ വഴി ഡെലിവര്‍ ചെയ്തത്.

ഡ്രോണ്‍ വഴി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ഒട്ടനേകം സുരക്ഷാ മുന്‍കരുതലുകളും ആമസോണ്‍ സ്വീകരിച്ചിട്ടുണ്ട്. ഡ്രോണില്‍ ‘ഡിറ്റെക്റ്റ് ആന്റ് അവോയിഡ്’ സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. മാര്‍ഗമധ്യേ തടസങ്ങള്‍ നേരിട്ടാല്‍ അതു മനസ്സിലാക്കി, അവയെ ഒഴിവാക്കി മുന്നോട്ടു പോകാന്‍ ഇവയ്ക്കു സാധിക്കും. ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെയാണ് കൃത്യമായ സ്ഥലം കണ്ടുപിടിക്കുന്നത്.

ഫെഡറല്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ നിയന്ത്രണം ഉള്ളതിനാല്‍ ആമസോണിനെ സംബന്ധിച്ച് ഡ്രോണ്‍ ഡെലിവറി അത്ര അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലൈന്‍ ഓഫ് സൈറ്റിന് അപ്പുറം വാണിജ്യ ആവശ്യത്തിനുള്ള ഡ്രോണുകള്‍ പറത്തുന്നത് FAA അനുവദിക്കുന്നില്ല. ഇത് ആമസോണിനു കനത്ത വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.

ഡ്രോണ്‍ ഉപയോഗത്തെ സംബന്ധിച്ച് വ്യാപകമായ പരാതിയും പുതിയ നിയമ നിര്‍മ്മാണത്തിനായുള്ള ആവശ്യവും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഗൂഗിള്‍ ആല്‍ഫബറ്റും വാള്‍മാര്‍ട്ടും മറ്റു ചില കമ്പനികളും ഡ്രോണ്‍ ഡെലിവറി പരീക്ഷിക്കാന്‍ നീക്കം നടത്തുന്നുണ്ട്.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: