ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി ഏഴാം തീയതി

ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി ഏഴാം തീയതി ലൂക്കന്‍ പാമേഴ്‌സ് ടൗണ്‍ സെന്റ് ലോര്‍ക്കന്‍ സ്‌കൂള്‍ ഹാളില്‍ വച്ച് വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു. നേറ്റിവിറ്റി പ്ലേയോടുകൂടി ആരംഭിക്കുന്ന പരിപാടിയില്‍ സാന്റാ വിസിറ്റ്, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വര്‍ണാഭമായ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും .വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോടുകൂടി പരിപാടികള്‍ സമാപിക്കും.

വിവരങ്ങള്‍ക്ക്;
ബിനോയി : 0899565636
ലിജോ: 0879520150

Share this news

Leave a Reply

%d bloggers like this: