വന്‍ സൈബര്‍ തട്ടിപ്പ്: ഓണ്‍ലൈന്‍ പര്‍ച്ചേഴ്സുകാര്‍ക്കു പ്രത്യേക ജാഗ്രത നിര്‍ദ്ദേശം

മീത്: രാജ്യം കണ്ട ഏറ്റവും വലിയ സൈബര്‍ തട്ടിപ്പില്‍ ഉലഞ്ഞു മീത് കൗണ്ടി കൗണ്‍സില്‍. ഗാര്‍ഡയുടെയും സൈബര്‍ അംഗങ്ങളുടെയും അവസരോചിതമായ നടപടിയിലൂടെയാണ് ഇത് തടയാന്‍ കഴിഞ്ഞത്. അന്താരാഷ്ട്ര കുറ്റവാളികളെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മീത് കൗണ്ടി കൗണ്‍സിലിന്റെ 4.3 മില്യന്‍ യൂറോ ഹോങ്കോങ്ങിലെ അകൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കൗണ്‍സില്‍ സി.ഇ.ഓ ജാക്ക് മഗുരി എന്ന വ്യാജ പേരിലായിരുന്നു ആവശ്യപ്പെട്ടിരുന്നത്. കൗണ്‍സില്‍ സ്റ്റാഫിന് ലഭിച്ച ഈ നിര്‍ദ്ദേശത്തില്‍ അടിയതിരമായി ഗാര്‍ഡയുടെ ഇടപെടല്‍ ഉണ്ടാവുകയും അകൗണ്ട് ഫ്രീസ് ചെയ്യുകയുമായിരുന്നു.

കൗണ്ടി കൗണ്‍സിലുമായി ഇടപാടുള്ള കമ്പനി മാനേജര്‍ എന്ന വ്യാജേനെ മാസങ്ങള്‍ക്കു മുന്‍പ് സൈബര്‍ ക്രിമിനല്‍ പണം തട്ടിയെടുത്തിരുന്നു. ‘ഐഡന്റിറ്റി തെഫ്റ്റ്’ എന്നറിയപ്പെടുന്ന ഈ സൈബര്‍ കുറ്റകൃത്യം സ്വകാര്യ വന്‍കിട കമ്പനികളെ കേന്ദ്രീകരിച്ചു നടക്കാറുണ്ടെങ്കിലും ഒരു വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളെയും നോട്ടമിട്ടു തുടങ്ങിയിരിക്കുന്നു. രാജ്യത്തെ മാറ്റ് കൗണ്ടികളിലും സൈബര്‍ സുരക്ഷാ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍.

പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കൗണ്‍സില്‍ അകൗണ്ട് ഫ്രീസ് ചെയ്തതോടെ പണം ഹോങ്കോങ് ബാങ്കില്‍ എത്തപ്പെട്ടു നില്‍ക്കെയാണ്. അത് തിരിച്ചു ലഭ്യമാക്കാന്‍ നിയമ കുരുക്കുകള്‍ ധാരാളമുണ്ടെന്നു ഫൈന്‍ ഗേല്‍ ടി.ഡി തോമസ് ബൈന്‍ അഹ്ഭിപ്രായപ്പെട്ടു.

രാജ്യത്തു ക്രിസ്മസ് കാലങ്ങളില്‍ ഓണ്‍ലൈന്‍ പര്‍ച്ചേഴ്സ് നടത്തുന്നവര്‍ തട്ടിപ്പിനിരയാകാതെ സൂക്ഷിക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ ദിവസങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പണം ഒഴുകുന്ന ഈ സീസണില്‍ സൈബര്‍ ക്രിമിനലുകള്‍ ആക്റ്റീവ് ആകുമെന്നും തട്ടിപ്പു നടത്താന്‍ സാധ്യത ഉണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. രാജ്യത്തെ ബാങ്കുകള്‍ക്കും സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങളോടും സൈബര്‍ സുരക്ഷാ ഉറപ്പു വരുത്തണമെന്ന് പ്രധാനമന്ത്രി എന്റാ കെന്നി അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റ് കൗണ്ടി കൗണ്‍സിലിന്റെ അകൗണ്ടുകള്‍ പരിശോധിച്ച് വരികയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: