ഡബ്ലിനിലെ ലൂക്കനില്‍ ക്രിസ്തുമസ് ആഘോഷം: ഒരു കേക്ക് വിറ്റു പോയത് ഒരു ലക്ഷത്തില്‍ അധികം രൂപയ്ക്ക്

ഡബ്ലിന്‍: ലൂക്കനിലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന ലേലത്തില്‍ ഒന്നാം സമ്മാനം ലഭിച്ച കേക്ക് വിറ്റു പോയത് 1345 യൂറോയ്ക്ക്.ലേഖാ സുനില്‍ നിര്‍മ്മിച്ച കേക്കിനായിരുന്നു ഈ വര്‍ഷം ഒന്നാം സമ്മാനം ലഭിച്ചത്.സീറോ മലബാര്‍, ലൂക്കന്‍ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷങ്ങളിലാണ് രാജ്യത്തെ മലയാളി സമൂഹങ്ങള്‍ക്കിടയിലെ ഏറ്റവും വിലയേറിയ കേക്ക് മത്സരത്തിനെത്തിയത്.ലൂക്കനിലെ എല്‍സ് ഫോര്‍ഡ് യൂണിറ്റ് അംഗങ്ങളാണ് കേക്ക് ലേലത്തില്‍ പിടിച്ചത്.

ഇന്നലെ നടന്ന മത്സരങ്ങളില്‍ ഇടവകയിലെ വിവിധ യൂണിറ്റുകള്‍ വാശിയേറിയ മത്സരങ്ങളാണ് കാഴ്ച്ച വച്ചത്.കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട ഒന്നാം സ്ഥാനം കരോള്‍ മത്സര സമ്മാനം നേടുന്നതിനുള്ള വാശിയില്‍ ലിഫി വാലി യൂണിറ്റി മത്സരിച്ച് നേടിയപ്പോള്‍ രണ്ടാം സമ്മാനം എല്‍സ് ഫോര്‍ട്ട് യൂണിറ്റ് അംഗങ്ങള്‍ നേടി.

കേക്ക് നിര്‍മ്മാണത്തിലൂടെ നേറ്റിയ തുക ജീവ കാര്യൂണ്യ പ്രവര്‍ത്തങ്ങള്‍ക്ക് വിനിയോഗിക്കുന്നതൊടോപ്പം,ഇവിടെ സംഘടിപ്പിച്ച കടയില്‍ നിന്നുള്ള വരുമാനം കേരളത്തിലെ നിര്‍ധനരായ യുവതികളെ വിവാഹ സഹായ നിധിയിലേയ്ക്ക് ഉപയോഗിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: